നാലര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് ഒരു കാര്‍ത്തിക്ക് നരേന്‍ ചിത്രം; 'നിറങ്ങള്‍ മൂണ്‍ട്ര്' നാളെ മുതൽ

Published : Nov 21, 2024, 02:19 PM IST
നാലര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളിലേക്ക് ഒരു കാര്‍ത്തിക്ക് നരേന്‍ ചിത്രം; 'നിറങ്ങള്‍ മൂണ്‍ട്ര്' നാളെ മുതൽ

Synopsis

അഥര്‍വ്വ, ശരത്‍കുമാര്‍, റഹ്‍മാന്‍ കേന്ദ്ര കഥാപാത്രങ്ങള്‍

ധ്രുവങ്ങള്‍ പതിനാറ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക്ക് നരേന്‍. 2016 ലാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തിയത്. പിന്നീട് മാഫിയ: ചാപ്റ്റര്‍ 1, ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മാരന്‍ എന്നീ ഫീച്ചര്‍ ചിത്രങ്ങളും കാര്‍ത്തിക്ക് നരേന്‍റെ സംവിധാനത്തില്‍ എത്തി. ഇപ്പോഴിതാ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്.

നിറങ്ങള്‍ മൂണ്‍ട്ര് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൈപ്പര്‍ലിങ്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അഥര്‍വ്വ, ശരത്‍കുമാര്‍, റഹ്‍മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിക്കിന്‍റെ ധ്രുവങ്ങള്‍ പതിനാറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റഹ്‍മാന്‍ ആയിരുന്നു. അമ്മു അഭിരാമി, ദുഷ്യന്ത് ജയപ്രകാശ്, മുരളി രാധാകൃഷ്ണന്‍, ജോണ്‍ വിജയ്, സന്താന ഭാരതി, ചിന്നി ജയന്ത് തുടങ്ങിയവരാണ് നിറങ്ങള്‍ മൂണ്‍ട്രിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

 

അയ്ങ്കരന്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കെ കരുണാമൂര്‍ത്തി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, സംഗീതം ജേക്സ് ബിജോയ്. 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. മെയ് 1 ന് ചിത്രീകരണം പൂര്‍ത്തിയായി. 2023 ജനുവരിയില്‍ ഡബ്ബിംഗ് പൂര്‍ത്തിയായി. അതേവര്‍ഷം ജൂണില്‍ റീ റെക്കോര്‍ഡിംഗും ആരംഭിച്ചു. ഒരു കാര്‍ത്തിക്ക് നരേന്‍ ചിത്രത്തിന് ജേക്സ് ബിജോയ് ഇത് മൂന്നാം തവണയാണ് സംഗീതം പകരുന്നത്. ധ്രുവങ്ങള്‍ പതിനാറ്, മാഫിയ: ചാപ്റ്റര്‍ 1 എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് അദ്ദേഹമായിരുന്നു. 

ALSO READ : 'പ്രഭയായ് നിനച്ചതെല്ലാം' ബുക്കിംഗ് ആരംഭിച്ചു; തിയറ്ററുകളില്‍ നാളെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ