
തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ വിശദീകരണവുമായി നിരഞ്ജ് മണിയൻപിള്ള രാജു(Niranj Maniyanpilla Raju ). ‘മണിയൻപിള്ള രാജുവിന്റെ മകൻ’ പൊലീസ് കസ്റ്റഡയിൽ എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. 2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താൻ അറസ്റ്റിലായെന്ന തരത്തിൽ ചിലർ വളച്ചൊടിച്ചതെന്ന് നിരഞ്ജ് കുറിക്കുന്നു.
നിരഞ്ജിന്റെ വാക്കുകൾ
ഞാൻ പൊലീസ് കസ്റ്റഡയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?.
‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ‘ഒരു താത്വിക അവലോകനമാണ്’ താരത്തിന്റെ പുതിയ ചിത്രം. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അഖില്‍ മാരാർ ആണ് സംവിധാനം. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ