അയ്യപ്പനും കോശിയും തെലുങ്കിലേക്ക് , പൃഥ്വിരാജിന്റെ വേഷത്തില്‍ അഭിനയിക്കാൻ പ്രതിഫലം പോലും വാങ്ങിക്കാതെ യുവ നടൻ!

Published : Nov 02, 2020, 06:00 PM IST
അയ്യപ്പനും കോശിയും തെലുങ്കിലേക്ക് , പൃഥ്വിരാജിന്റെ വേഷത്തില്‍ അഭിനയിക്കാൻ പ്രതിഫലം പോലും വാങ്ങിക്കാതെ യുവ നടൻ!

Synopsis

അയ്യപ്പനും കോശിയും തെലുങ്കില്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ അഭിനയിക്കുന്ന നടനെ കുറിച്ചുള്ളതാണ് വാര്‍ത്ത.

മലയാളത്തില്‍ അടുത്തിടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്‍തത്. സച്ചിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അയ്യപ്പനും കോശിയും തെലുങ്കില്‍ യുവതാരം നിതിൻ അഭിനയിക്കുന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

പവൻ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രമായ അയ്യപ്പൻ നായരായി എത്തുക. പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിതിനും അഭിനയിക്കും. പവൻ കല്യാണിന്റെ കടുത്ത ആരാധകനായ നിതിൻ പ്രതിഫലം പോലും വാങ്ങിക്കാതെ ചിത്രത്തില്‍ അഭിനയിക്കാൻ തയ്യാറായിട്ടുണ്ടെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുക. അന്തരിച്ച സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം മറ്റ് ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാൻ സമീപിച്ചെങ്കിലും അത് നടന്നിരുന്നില്ല.

എന്തായാലും   അയ്യപ്പനും കോശിയുടെയും തെലുങ്കില്‍ മികച്ച താരങ്ങള്‍ ഉണ്ടാകും എന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പുതുമുഖ നടി വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന 'പ്രഹര'ത്തിന്റെ ടീസർ പുറത്ത്
ജയസൂര്യ- വിനായകൻ കോമ്പോയുടെ ഫാന്റസി-കോമഡി ത്രില്ലർ 'ടൈറ്റൻസ്' മുന്നേറുന്നു