ഇത് മമ്മൂട്ടിയുടെ 'മേള'; നിതീഷ് സഹദേവൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

Published : Sep 07, 2026, 10:31 AM IST
Mammootty

Synopsis

മമ്മൂട്ടിയെ നായകനാക്കി 'ഫാലിമി'യുടെ സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന് 'മേള' എന്ന് പേര് നൽകി, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം കൂടിയാണിത്.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മേള എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫൈറ്റ് സീൻ കഴിഞ്ഞിരിക്കുന്ന തരത്തിലുള്ള മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. മമ്മൂട്ടിയുടെ 75-ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മേളയുടെ പ്രഖ്യാപനം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണിത്.

ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ആരാധകരുടെ ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വർധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രം 2027 ൽ തിയേറ്ററുകളിലെത്തും.

ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഗംഭീര മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ, കോമഡി, മാസ് എന്നിവ കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മെഗാ കാൻവാസ് ചിത്രമായാണ് ഇതൊരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്ന സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.

കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും "മേള" കാത്തിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഓ ബി, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റും ഡിസൈൻ - മെൽവി ജെ , അഭിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡിറക്ടർസ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ് - നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റെർസ് - യെല്ലോടൂത്സ്‌, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി 75ന്റെ നിറവിൽ; ആശംകളുമായി സിനിമാ ലോകം
മിനിസ്ക്രീൻ വിജയം ബിഗ് ബോസിലും തുടരാൻ ശ്രീലയ എത്തുന്നു