
മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട ഒരു നടിയാണ് നിത്യാ മേനൻ. ഒരു റൊമാന്റിക് കോമഡി ചിത്രത്തിലാണ് താരം ഇനി നായികയാകുക. സംവിധാനം നിര്‍വഹിക്കുന്നത് നവാഗതയായ കാമിനിയാണ്. പ്രതീക്, ബാബ്ബറും വിനയ്‍ റായും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഒടുവില്‍ നിത്യ മേനൻ വേഷമിട്ടത് സീരീസായ മാസ്റ്റര്‍പീസിലായിരുന്നു. ഒരു തെക്കൻ തല്ല് കേസിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച ശ്രീജിത്തിന്റെ മാസ്റ്റര്‍പീസില്‍ ശാന്തി കൃഷ്‍ണയും അശോകനും വെബ് സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അസ്‍ലം കെ പുരയിലാണ് ഛായാഗ്രാഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. സീരീസ് മാത്യു ജോര്‍ജാണ് നിര്‍മിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും മാസ്റ്റര്‍പീസ് ലഭ്യമായിരുന്നു. ചിരിക്ക് പ്രാധാന്യമുള്ള ഒരു വെബ്‍ സീരീസായിരുന്നു മാസ്റ്റര്‍പീസ്.
മലയാളത്തില്‍ നിത്യ മേനന്റേതായി ഒടുവിലെത്തിയ ചിത്രം കോളാമ്പിയാണ്. ടി കെ രാജീവ് കുമാറായിരുന്നു സംവിധാനം ചെയ്‍തത്. രവി വര്‍മനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിത്യ മേനൻ അരുദ്ധതിയായി എത്തിയ ചിത്രത്തില്‍ അബ്‍ദുള്‍ ഖാദറായി രണ്‍ജി പണിക്കറും സുദര്‍ശനനായി ദിലീഷ് പോത്തനും സഞ്‍ജയ് തരകനായി സിജോയി വര്‍ഗീസും സുന്ദരാംഭിയായി രോഹിണിയും സോളമനായി സിദ്ധാര്‍ഥ് മേനോനും വര്‍ഗീസായി സുരേഷ് കുമാറും എത്തി. കോളാമ്പിയുടെ നിര്‍മാണം നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ ആണ്. ചിത്രത്തിലെ ഗാനത്തിന് പ്രഭാ വര്‍മയ്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഗായികയായ മധുശ്രീ നാരായണന് സംസ്ഥാന പുരസ്‍കാരവും ലഭിച്ചു.
വണ്ടര്‍ വുമണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിത്യ മേനൻ അടുത്തിടെ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സംവിധാനം അഞ്‍ജലി മേനോനായിരുന്നു. നോറ ജോസഫ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ നിത്യാ മേനൻ. നദിയാ മൊയ്‍തു, പാര്‍വതി തിരുവോത്ത്, സയനോര ഫിലിപ്പ്, പദ്‍മപ്രിയ ജാനകിരാമൻ, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ് തുടങ്ങിയ താരങ്ങളും നിത്യക്കൊപ്പം വണ്ടര്‍ വുമണില്‍ പ്രധാന കഥാപാത്രങ്ങളായി.
Read More: ഇത് ലോക്കലല്ല, വെസ്റ്റേണുമാണ്, ത്രസിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക