സ്വന്തം തിരക്കഥയില്‍ നായകനായി ധനുഷ്, നായികയായി നിത്യാ മേനോൻ

Published : Feb 08, 2020, 04:27 PM IST
സ്വന്തം തിരക്കഥയില്‍ നായകനായി ധനുഷ്, നായികയായി നിത്യാ മേനോൻ

Synopsis

നിത്യാ മേനോൻ, ധനുഷിന്റെ നായികയായി അഭിനയിക്കുന്നു.

ധനുഷ് സ്വന്തം തിരക്കഥയില്‍ നായകനായി അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ നിത്യാ മേനോൻ ധനുഷിന്റെ നായികയായി അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്ത.

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മിത്രൻ ജവഹര്‍ ആയിരിക്കും ധനുഷിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക. ധനുഷ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. ധനുഷിനും നിത്യാ മേനോനും പുറമേ മറ്റേതൊക്കെ താരങ്ങളാകും ചിത്രത്തിലെന്നും വ്യക്തമായിട്ടില്ല. അതേസമയം രാംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് നായകനാകുന്നുണ്ട്. ഒരു ആക്ഷൻ സിനിമയായിരിക്കും ഇത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഖലീഫ'യിൽ ഫിസയായി മാളവിക ശർമ്മ; പൃഥ്വിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം
മലയാളം ത്രില്ലറില്‍ സ്പാനിഷ് താരം കേന്ദ്ര കഥാപാത്രം; 'രണ്ട് രഹസ്യങ്ങള്‍' വരുന്നു