വിമർശകർക്ക് മറുപടിയുമായി നിത്യ മേനോൻ; 'പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ല'

Published : Aug 12, 2019, 11:54 AM ISTUpdated : Aug 12, 2019, 01:32 PM IST
വിമർശകർക്ക് മറുപടിയുമായി നിത്യ മേനോൻ; 'പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ല'

Synopsis

ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ  പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്.

മഴക്കെടുതിയിൽ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നിത്യ മേനോൻ. താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്.

നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗളിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന്  മുൻപ് സ്വയം എന്ത് ചെയ്‍തു എന്ന് അവനവനോട് ചോദിക്കണമെന്നും നിത്യ മേനോൻ പറഞ്ഞു. സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും നിത്യാ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷൻ മംഗള്‍ ഓഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തും. ഐഎസ്‌ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ, നമുക്കിടയിൽ മറ്റാരും വരരുത്..'; തുറന്നടിച്ച് വിജയ്
'ടോക്സിക്' റിലീസ് മാറ്റി, 'ധുരന്ധർ 2 ' മാർച്ച് 19ന് തന്നെ എത്തുമോ?; ഉറ്റുനോക്കി പ്രേക്ഷകർ