Thuramukham Movie: നിവിന്റെ 'തുറമുഖം' പുതുവർഷത്തിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

Published : Dec 18, 2021, 06:52 PM ISTUpdated : Dec 18, 2021, 07:13 PM IST
Thuramukham Movie: നിവിന്റെ 'തുറമുഖം' പുതുവർഷത്തിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

ക്രിസ്മസ് റിലീസായി ഡിസംബർ 24ന് ചിത്രം എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 

നിവിൻ പോളിയെ(Nivin Pauly) നായകനാക്കി രാജീവ് രവി ഒരുക്കുന്ന 'തുറമുഖ'ത്തിന്റെ(Thuramukham) റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് ചിത്രം എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കൊവിഡിനു ശേഷമുള്ള നിവിന്‍ പോളിയുടെ ആദ്യ തിയറ്റര്‍ റിലീസ് കൂടിയാണ് ചിത്രം. 

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻ അശോകൻ അടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്‌. ബി അജിത്കുമാർ എഡിറ്റിംഗും ഗോകുൽദാസ് കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.  കെ എം ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. പി ആർ ഒ - ആതിര ദിൽജിത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും
ആഭ്യന്തര മന്ത്രി മുതൽ സോഷ്യൽ മീഡിയ താരങ്ങൾ വരെ; സമൂഹമാധ്യമങ്ങളിൽ ഹിറ്റായി റെട്രോ ലുക്ക് ട്രെൻഡ്