
നിവിൻ പോളിയുടെ കിടിലൻ ലുക്കിലുള്ള ഫോട്ടോ അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹനീഫ് അദാനിയും നിവിനും ഒന്നിക്കുന്ന ചിത്രം തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ജനുവരി എട്ടിന് ദുബായ്‍യില്‍ തുടങ്ങുമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഇരുവരും 'മിഖായേല്‍' എന്ന സിനിമയ്‍ക്ക് ശേഷം ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്.
പോളി ജൂനിയര്‍ പിക്ചേഴ്‍സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. നിവിൻ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിലുണ്ടാകും. കേരളവും നിവിൻ ചിത്രത്തിന്റെ ലൊക്കേഷനാകും. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത ചിത്രം 'സാറ്റര്‍ഡേ നൈറ്റ്' ആണ് നിവിൻ പോളിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിച്ച ചിത്രത്തിന് വൻ വിജയം നേടാനായിരുന്നില്ല. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
അസ്‌ലം കെ പുരയിൽ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകര്‍ന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ഓഡിയോഗ്രാഫി രാജകൃഷ്‍ണൻ എം ആർ. കൊറിയോഗ്രഫി വിഷ്‍ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍ എന്നിവരുമാണ്.
Read More: 'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്