
മലയാള സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റുകളിലൊന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം. മിഖായേല്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണിത്. നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
ലാര്‍ജ് കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സ്കെയില്‍ എന്തെന്ന് സൂചന നല്‍കുന്നതാണ് ലൊക്കേഷനില്‍ നിന്നെടുത്തിരിക്കുന്ന ഈ ചിത്രം. ബോൾട്ട് ക്യാമറകളും ജിമ്മി ജിബും ഡ്രോണുകളും അടക്കമുള്ള സന്നാഹങ്ങള്‍ ചിത്രത്തില്‍ കാണാം. ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയിരിക്കും.
ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഉടൻ ഉണ്ടാവും. റിലീസ് തീയതിയും തുടർന്നുള്ള അപ്‌ഡേറ്റുകളും അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ - ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, അസോസിയേറ്റ് ക്യാമറാമാന്‍ – രതീഷ് മന്നാർ.
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ