കുടവയറുമായി നിവിൻ പോളി; പുതിയ മേക്കോവർ വൈറൽ

Published : Apr 23, 2020, 03:25 PM ISTUpdated : Apr 23, 2020, 03:42 PM IST
കുടവയറുമായി നിവിൻ പോളി; പുതിയ മേക്കോവർ വൈറൽ

Synopsis

ചിത്രത്തിന് വേണ്ടി വീണ്ടും വണ്ണം കൂട്ടിയിരിക്കുകയാണ് താരം

സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രമാണ് 'പടവെട്ട്' . ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ചിത്രത്തിനായി വീണ്ടും വണ്ണം കൂട്ടിയിരിക്കുകയാണ് നിവിൻ പോളി. തടി കൂടിയെന്ന് മാത്രമല്ല, അല്‍പം കുടവയറും താരത്തിന് വന്നിട്ടുണ്ട്. നേരത്തെ തന്റെ ചിത്രത്തിനായി നിവിന്‍ നടത്തുന്ന പ്രയത്‌നത്തെക്കുറിച്ച് സംവിധായകന്‍ ലിജു കൃഷ്ണ പ്രശംസിച്ചിരുന്നു.

പടവെട്ടിന് വേണ്ടി ശരീരത്തിന്റെ വണ്ണം വീണ്ടും കൂട്ടാന്‍ തയ്യാറായ നിവിന്‍ പോളിയുടെ പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നായിരുന്നു സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നവാഗതനായ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരുവി എന്ന തമിഴ് ചിത്രത്തിലൂടെ തിളങ്ങിയ അദിതി ബാലൻ ആണ് നായിക. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖവമാണ് നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അവൾ അലറിക്കരഞ്ഞതു പോലെ നിങ്ങളോരോരുത്തരും കരയും; അതിജീവിതയെ ചേർത്തുപിടിച്ച് രഞ്ജു രഞ്ജിമാർ
ജീവലോകവും മനുഷ്യനും ചില സംഘർഷങ്ങളും; ഷെറി ഗോവിന്ദൻ്റെ 'സമസ്താ ലോകാ'