ജിയോ ഹോട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

Published : Oct 09, 2026, 08:01 AM IST
Bethlehem Kudumba Unit

Synopsis

നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലും റെക്കോർഡുകൾ തിരുത്തിയെഴുതുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

തിയേറ്ററുകളിൽ വൻ വിജയം നേടിയ നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടി റിലീസിലും ചരിത്ര റെക്കോർഡുകൾ തിരുത്തിയെഴുതുന്നു. ഒക്ടോബർ ആദ്യവാരം ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളിൽ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രങ്ങളുടെ നിരയിൽ മുന്നിലെത്തി റെക്കോർഡ് വിസിബിലിറ്റി സ്വന്തമാക്കി.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വൻ മുന്നേറ്റമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം കാഴ്ചവെക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തീയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്ത ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ ലഭ്യമായതോടെ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തരംഗമായി മാറുകയാണ്. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' രണ്ടാം വാരത്തിലേക്ക്