'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്‍റെ ഒടിടി റിലീസ് തിയതി എത്തി

Published : Sep 27, 2026, 04:02 PM IST
Bethlehem Kudumba Unit movie ott release date

Synopsis

നിവിൻ പോളി, മമിത ബൈജു എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

നിവിൻ പോളിയുടെ വൻ തിരിച്ചുവരവായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇനി ഒടിടിയിൽ. ജിയോ ഹോട്സ്റ്റാറിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഒക്ടോബർ 2 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കും. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഇപ്പോഴും പ്രദർശനം തുടരുകയാണ്. മമിത ബൈജു ആണ് നായിക വേഷത്തിൽ എത്തിയത്.

ഭാവന സ്‌റ്റുഡിയോസ് നിർമിച്ച 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അയൽസംസ്ഥാനങ്ങളിലും സമാനതകളില്ലാത്ത വിജയയാത്ര തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 25 ദിവസങ്ങൾ പിന്നിട്ടിട്ടും ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രയിലും തെലങ്കാനയിലും വിജയം നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വളരെ വിരളമാണ്. എന്നാൽ ആന്ധ്ര-തെലങ്കാന മാർക്കറ്റുകളിൽ റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോഴും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.

ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രൺബീർ കപൂർ- സായ് പല്ലവി ചിത്രം രാമായണയിലെ 'ജയ് ജയ് റാം' ഗാനത്തിന്റെ തമിഴ് പതിപ്പ് പുറത്ത്
വിജയ് സേതുപതി ചിത്രം ബത്ത റിലീസിനൊരുങ്ങുന്നു; ഒക്ടോബർ 1ന് തിയേറ്ററുകളിലേക്ക്