
നിവിൻ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' നാളെ(ഒക്ടോബർ 2) മുതൽ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറിൽ ഇന്ന് അർദ്ധരാത്രി 12 മണി മുതൽ പ്രേക്ഷകർക്ക് സിനിമ കാണാനാകും. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ മിമിത ബൈജു ആണ് നായിക വേഷത്തിൽ എത്തിയത്.
ഓഗസ്റ്റ് 21ന് തിയറ്ററിൽ എത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 25 ദിവസങ്ങൾ പിന്നിട്ടിട്ട് ചിത്രം ജൈത്രയാത്ര തുടരുകയാണ്.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു. അജ്‌മൽ സാബു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയത് വിഷ്ണു വിജയ് ആണ്. എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ