Mahaveeryar : നിവിൻ പോളിയുടെ 'മഹാവീര്യര്‍' , പ്രൊമോ സോംഗ് പുറത്തുവിട്ടു

Published : Jul 16, 2022, 11:36 PM IST
Mahaveeryar : നിവിൻ പോളിയുടെ  'മഹാവീര്യര്‍' , പ്രൊമോ സോംഗ് പുറത്തുവിട്ടു

Synopsis

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ പ്രൊമൊ സോംഗ് (Mahaveeryar).

നിവിൻ പോളി നായകനായി 'മഹാവീര്യര്‍' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ജൂലൈ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'മഹാവീര്യര്‍'  എന്ന ചിത്രത്തിന്റെ ഒരു പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ (Mahaveeryar).

കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ കാഴ്‍ചകളോടെ ഉള്ള 'മഹാവീര്യരുടെ' ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്‍പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.

പോളി ജൂനിയർ പിക്ചേഴ്‍സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‍തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‍ണപ്രസാദ്, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്‍ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. '1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് 'മഹാവീര്യര്‍'. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്‌, ശബ്‍ദ മിശ്രണം വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, വസ്‍ത്രാലങ്കാരം ചന്ദ്രകാന്ത്, മെൽവി  ജെ, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ, പിആർഒ എ എസ് ദിനേശ്.

Read More : മനോഹരമായ ഹോം ടൂറുമായി 'കുടുംബവിളക്ക് വേദിക'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക