ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ 'ഞാന്‍ കര്‍ണ്ണന്‍ 2' യുട്യൂബില്‍ കാണാം

Published : Jan 11, 2026, 04:56 PM IST
njan karnan 2 movie now on youtube

Synopsis

'ഞാന്‍ കര്‍ണ്ണന്‍' എന്ന സിനിമയുടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം യുട്യൂബില്‍ എത്തി. 

സ്വാര്‍ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ 'ഞാന്‍ കര്‍ണ്ണന്‍' എന്ന സിനിമയുടെ രണ്ടാം ഭാഗം യുട്യൂബില്‍ എത്തി. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു 'ഞാന്‍ കര്‍ണ്ണന്‍'. ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് 'ഞാന്‍ കര്‍ണ്ണന്‍' സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. Sriya Creations എന്ന യുട്യൂബ് ചാനലിലൂടെ ചിത്രം കാണാം.

എം ടി അപ്പന്‍റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി. സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റിനും ഉണ്ട്. സ്വാര്‍ത്ഥതയും പണാസക്തിയും മനുഷ്യനെ നശിപ്പിക്കുകയാണ്. ഇങ്ങനെ കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതിവൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായിക പറഞ്ഞു. ശിഥില കുടുംബ ബന്ധങ്ങളുടെ അവസ്ഥയും മനശാസ്ത്ര തലത്തില്‍ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ടെന്ന് തിരക്കഥാകൃത്ത് എം ടി അപ്പന്‍ പറഞ്ഞു.

അഭിനേതാക്കള്‍- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ജിതിൻ ജീവൻ, രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം, ജിബിൻ ടി ജോർജ്, ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ സാകേത് റാം, സാവിത്രി പിള്ള തുടങ്ങിയവർ. ബാനർ ശ്രിയ ക്രിയേഷൻസ്, സംവിധാനം ഡോ: ശ്രീചിത്ര പ്രദീപ്, നിർമ്മാണം പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം എം ടി അപ്പൻ, ക്യാമറ ഹാരി മാര്‍ട്ടിന്‍, അസോസിയേറ്റ് ഡയറക്ടര്‍ നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് അനീഷ് സിനി, സബിന്‍ ആന്‍റണി, സനീഷ് ബാല, മേക്കപ്പ് മേരി തോമസ്, കോസ്റ്റ്യൂം സ്റ്റെഫി എം എക്സ്, പിആർഒ- പി ആർ സുമേരൻ.എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'4 ദിവസം കൊണ്ട് ഉണ്ടാക്കിയ കഥ'; ആ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ച് വിനയന്‍
ഡിഎംകെയുടെ നിർണായക പ്രതികരണം, വിജയ് ചിത്രത്തിന്‍റെ റിലീസ് മുടക്കിയതിൽ പങ്കില്ലെന്ന് മന്ത്രി; 'സെൻസർ ബോർഡ് ബിജെപിയുടെ പുതിയ സഖ്യകക്ഷി'