സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി എൻ എം ബാദുഷ

Published : Jun 14, 2022, 01:10 PM IST
സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി എൻ എം ബാദുഷ

Synopsis

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ

തമിഴ് നടന്‍ സമ്പത്ത് റാം മലയാളത്തില്‍ നായകനാകുന്ന ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ എം ബാദുഷ സുപ്രധാന വേഷത്തിൽ എത്തുന്നു. സജിന്‍ലാല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായ ആണ് ഈ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണയം നടക്കുന്നു. 72 ഫിലിംസിന്റെ ബാനറില്‍ ഷമീം സുലൈമാനാണ് ചിത്രം നിര്‍മിക്കുന്നത്. ബി വി അരുണ്‍ കുമാറാണ് പ്രോജക്റ്റ് ഡിസൈനര്‍. 

ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. ദേശീയ അവാര്‍ഡ് പരിഗണനയിലെത്തിയ ക്രയോണ്‍സ്, താങ്ക്യു വെരിമച്ച്, റിലീസിങ്ങിനൊരുങ്ങുന്ന ഹന്ന എന്നീ ചിത്രങ്ങളാണ് സജിന്‍ലാല്‍ സംവിധാനം ചെയ്‍ത ചിത്രങ്ങൾ. ഗാങ്‌സ്റ്റര്‍ ഓഫ് ഫൂലന്‍, ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നിവയാണ് സജിന്‍ ലാലിന്റെ പുതിയ പ്രോജക്റ്റുകള്‍. വാർത്താ പ്രചരണം പി ശിവപ്രസാദ്

 

ടൊവിനോയ്‍ക്കൊപ്പം കല്യാണി; തല്ലുമാല റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഖാലിദ് റഹ്‍മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന തല്ലുമാലയുടെ (Thallumaala) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും. നവാഗതനായ വിഷ്‍ണു ജി രാഘവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ വാശിയാണ് ടൊവിനോയുടെ അടുത്ത റിലീസ്. ജൂണ്‍ 17 ആണ് ഈ ചിത്രത്തിന്‍റെ റിലീസ് തീയതി.

ALSO READ : ബിഗ് ബോസില്‍ ഇത്തവണ മത്സരം കടുക്കും, ഈ മൂന്ന് പേരില്‍ ഒരാള്‍ പുറത്താകും

കൊവിഡ് കാലത്ത് ഇറങ്ങിയ, ഷൈന്‍ ടോം ചാക്കോ നായകനായ ലവിനു ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു