Hridayam release : 'ഹൃദയം' റിലീസില്‍ മാറ്റമില്ല, വാര്‍ത്തകളില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

Web Desk   | Asianet News
Published : Jan 15, 2022, 11:47 AM IST
Hridayam release : 'ഹൃദയം' റിലീസില്‍ മാറ്റമില്ല, വാര്‍ത്തകളില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

Synopsis

'ഹൃദയ'ത്തിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളില്‍ വിശദീകരണവുമായി വിനീത് ശ്രീനിവാസൻ.  

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രം 'ഹൃദയ'ത്തിനായുള്ള (Hridayam) കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയുള്ളത്. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ 21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 

'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസൻ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു. വിനീത് ശ്രിനിവാസന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായതിനാല്‍ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. തിയറ്ററുകളില്‍ തന്നെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശവുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും