ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' നാളെത്തന്നെ; ആദ്യ ഷോ വൈകിട്ട് 6ന് ശേഷം

Published : Sep 22, 2022, 07:28 PM ISTUpdated : Sep 22, 2022, 07:33 PM IST
ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി' നാളെത്തന്നെ; ആദ്യ ഷോ വൈകിട്ട് 6ന് ശേഷം

Synopsis

1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച കേരള ഹര്‍ത്താലിലും റിലീസ് മുടക്കാതെ ശ്രീനാഥ് ഭാസി ചിത്രം ചട്ടമ്പി. ചിത്രം നാളെത്തന്നെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടക്കുത വൈകിട്ട് ആറിന് ആയിരിക്കും. 

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ്  പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു. ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, ചിലംബൻ, ആസിഫ് യോഗി, ജോജി, ബിസൽ, റീനു റോയ്, സജിൻ പുലക്കൻ, ഉമ, ജി കെ പന്നൻകുഴി, ഷൈനി ടി രാജൻ, ഷെറിൻ കാതറിൻ, അൻസൽ ബെൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : 'ജൂനിയര്‍ ഗന്ധര്‍വ്വ'നാവാന്‍ ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം

സംവിധായകന്‍ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. സഹ നിർമ്മാതാക്കൾ സിറാജ്, സന്ദീപ്, ജോൺസൺ, ഷാനിൽ, ജെസ്ന ആഷിം, ലൈൻ പ്രൊഡ്യൂസർ കേറ്റ് ഡാർലിംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, സംഗീത സംവിധായകൻ ശേഖർ മേനോൻ, കലാസംവിധാനം സെബിൻ തോമസ്, എഡിറ്റിംഗ് ജോയൽ കവി, വസ്ത്രാലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ അരുണ്‍ രാമവർമ്മ, ഫൈനൽ അറ്റ്മോസ് മിക്സ് ഡാൻ ജോസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സ്റ്റണ്ട് ഫീനിക്സ് പ്രഭു, അസോസിയേറ്റ് ഡയറക്റ്റേഴ്‍സ് സുദർശൻ, നാരായണൻ ഷിബിൻ, മുരുകേഷ്, സ്ക്രിപ്റ്റ് സൂപ്പർവൈസർ മഹേഷ് മോഹൻ, വിഎഫ്എക്സ്, ടൈറ്റിൽ ആനിമേഷൻ കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, വിഎഫ്എക്‌സ് സൂപ്പർവൈസർ വിവേക് ​​ലാൽ, ഡി ഐ കളറിസ്റ്റ് ശ്രീകുമാർ നായർ, സ്റ്റുഡിയോ സിനിമാ സലൂൺ, സൗണ്ട് റെക്കോർഡിസ്റ്റ് ജിത്തു സി രത്നം, പിആർ സ്ട്രാറ്റജി കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, കൊച്ചി, പിആർഒ ആതിര ദിൽജിത്ത്, വിതരണം മാജിക്‌ ഫ്രെയിംസ്. ഡിസൈൻസ് യെല്ലോ ടൂത്സ്‌, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത്, സ്റ്റിൽ ഫോട്ടോഗ്രാഫർ അഖിൽ രാജ്, സ്പോട്ട് എഡിറ്റർ അനന്ദു ചക്രവർത്തി, സ്‌റ്റോറിബോർഡ് വിവി അന്യഗ്രഹജീവി.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍