
തിരുവനന്തപുരം: മലയാളത്തില്‍ ഒരു ചലച്ചിത്രവും ഇതുവരെ നൂറുകോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. നൂറുകോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരം നിയമസഭ അങ്കണത്തില്‍ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മൃതി സന്ധ്യ’യിൽ 'എൺപതുകളിലെ മലയാള സിനിമ' എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയ കാലത്ത് പരാജയം സംഭവിച്ചാല്‍ താങ്ങാന്‍ സാധിക്കുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് സിനിമ നിര്‍മ്മാണം കൈവിട്ട കളിയായി മാറിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവരും ഈ സംവാദത്തില്‍ പങ്കെടുത്തിരുന്നു. '100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങള്‍ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്‍റെ കാര്യത്തിലാണ്' - സുരേഷ് കുമാര്‍ പറഞ്ഞു.
സിനിമ നിരൂപണങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും വ്യക്തിപരമായ അവഹേളിക്കുന്നതിനോടാണ് എതിര്‍പ്പെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പല നിരൂപണങ്ങളും വ്യക്തിഹത്യയായി പരിണമിക്കുന്നുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ തീയറ്ററില്‍ എത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഉര്‍ഫി ജാവേദിന്‍റെ അറസ്റ്റില്‍ വന്‍ ട്വിസ്റ്റ്; മുംബൈ പൊലീസ് പറയുന്നത് ഇത്, പിന്നാലെ കേസും.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ