മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്ക്, ശേഖര്‍ കപൂറിനോടോ അനില്‍ കപൂറിനോടോ അനുവാദം ചോദിക്കാതെയാണ് പ്രഖ്യാപനമെന്ന് സോനം

Web Desk   | Asianet News
Published : Feb 22, 2020, 02:58 PM IST
മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്ക്, ശേഖര്‍ കപൂറിനോടോ അനില്‍ കപൂറിനോടോ അനുവാദം ചോദിക്കാതെയാണ് പ്രഖ്യാപനമെന്ന് സോനം

Synopsis

മിസ്റ്റര്‍ ഇന്ത്യ റീമേക്ക് ചെയ്യുന്നുവെന്ന പ്രഖ്യാപനത്തോട് രൂക്ഷമായി പ്രതികരിച്ച് സോനം കപൂര്‍.

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്‍ത് 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രമാണ് മിസ്റ്റര്‍ ഇന്ത്യ. അനില്‍ കപൂറും ശ്രീദേവിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ തുടര്‍ച്ച വരുന്നുവെന്ന് അലി അബ്ബാസ് സഫര്‍ പ്രഖ്യാപിച്ചിരുന്നു. അലി അബ്ബാസിന്റെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍. തന്റെ അച്ഛനോടോ ശേഖര്‍ കപൂറിനോടോ ചോദിക്കാതെയാണ് മിസ്റ്റര്‍ ഇന്ത്യയുടെ തുടര്‍ച്ചയുടെ പ്രഖ്യാപനമെന്ന് സോനം കപൂര്‍ പറയുന്നു.

മിസ്റ്റര്‍ ഇന്ത്യയുടെ റീമേക്കിനെ കുറിച്ച് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. സത്യസന്ധമായി പറയട്ടെ, സിനിമയുടെ റീമേക്കിനെ കുറിച്ച് എന്റെ അച്ഛന് അറിയില്ല. സിനിമയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുള്ള ശേഖര്‍ അങ്കിളിനോടോ എന്റെ അച്ഛനോടോ ആരും ചോദിച്ചിട്ടില്ല. അലി അബ്ബാസ് സഫര്‍ സിനിമ പ്രഖ്യാപിച്ചപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. അത് ആദരവുകേടാണ്. അങ്ങനെ ഞങ്ങളുടെ സിനിമയുടെ തുടര്‍ച്ച എടുക്കുന്നത് ശരിയല്ല- സോനം കപൂര്‍ പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആഗോളതലത്തിൽ നേടിയത് 39 കോടി; ഒടിടിയിലും കയ്യടി നേടി അനശ്വര രാജന്റെ 'വിത്ത് ലവ്'
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന ഹ്രസ്വചിത്രം; 'വലയം' വരുന്നു