സല്‍മാന്‍ 'സിങ്കം എഗെയ്നില്‍' ക്യാമിയോ കളിക്ക് ഇല്ല, പക്ഷെ മറ്റൊരു പടത്തില്‍ സര്‍പ്രൈസായി എത്തും !

Published : Sep 24, 2024, 12:02 PM IST
സല്‍മാന്‍ 'സിങ്കം എഗെയ്നില്‍' ക്യാമിയോ കളിക്ക് ഇല്ല, പക്ഷെ മറ്റൊരു പടത്തില്‍ സര്‍പ്രൈസായി എത്തും !

Synopsis

സല്‍മാന്‍ ഖാന്‍ സിങ്കം എഗെയ്നില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് സിനിമാ നിരൂപകന്‍ തരണ്‍ ആദര്‍ശ് വ്യക്തമാക്കി. 

ദില്ലി: അജയ് ദേവ്ഗണിനൊപ്പം വന്‍താര നിര അണിനിരക്കുന്ന സിങ്കം എഗെയ്ൻ 2024 ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുകയാണ്. എന്നാല്‍ അന്തിമ റിലീസ് തീയതി വ്യക്തമായിട്ടില്ല. അതിനിടെയാണ് രോഹിത്ത് ഷെട്ടി കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രത്തില്‍ സൽമാൻ ഖാന്‍റെ അതിഥി വേഷമുണ്ടെന്ന അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. 

സല്‍മാന്‍ ദബാംഗ് കഥാപാത്രമായ ചുൽബുൾ പാണ്ഡെയെ വീണ്ടും സിങ്കം എഗെയ്ൻ സിനിമയില്‍ അവതരിപ്പിക്കുമെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടത്. എന്നാല്‍ ബോളിവുഡ് ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരൺ ആദർശ് ഈ ഊഹാപോഹങ്ങളെ തള്ളികളഞ്ഞ് രംഗത്ത് എത്തി. ഈ അഭ്യൂഹങ്ങള്‍ "തെറ്റായ വാർത്തകൾ" എന്നാണ് തരണ്‍ ആദര്‍ശ് വ്യക്തമാക്കിയത്. 

ഇൻസ്റ്റാഗ്രാമിൽ വിശദമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി,ചുൽബുൽ പാണ്ഡേ' സിങ്കം സിനിമയില്‍ എന്ന വാര്‍ത്ത വ്യാജമാണ്. എന്നാല്‍ ഇത് വെറും അഭ്യൂഹം മാത്രമാണ്. അതേ സമയം സംവിധായകന്‍ അറ്റ്ലി നിര്‍മ്മിക്കുന്ന വരുൺ ധവാന്‍റെ ബേബി ജോണ്‍ സിനിമയില്‍ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തുമെന്നും തരൺ ആദർശ് സൂചിപ്പിച്ചു.

തമിഴില്‍ വിജയ് നായകനായി അറ്റ്ലി സംവിധാനം ചെയ്ത് വന്‍ ഹിറ്റായ തെറിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളായ നഡ്വാല ഗ്രാന്‍റ്സണ്‍സ് നിര്‍മ്മിക്കുന്ന സിക്കന്തര്‍ എന്ന ചിത്രത്തിലെ കഥാപാത്രമായിട്ടായിരിക്കും സല്‍മാന്‍ ബേബി ജോണില്‍ എത്തുക എന്നാണ് വിവരം. 

അതേ സമയം ദീപാവലിക്ക് ഭൂല്‍ ഭുലയ്യ 3യുമായി സിങ്കം എഗെയ്ന്‍ ക്ലാഷ് നടക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ്. ഇരു ചിത്രങ്ങളും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത് സിങ്കം എഗെയ്നില്‍ എത്തുവ്വത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. 

തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്. പുതിയ ചിത്രത്തില്‍ അജയ് ദേവഗണിന് പുറമേ രൺവീർ സിംഗ്, അക്ഷയ് കുമാർ, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, ജാക്കി ഷെറോഫ്, ദീപിക പാദുകോണ്‍, ടൈഗര്‍ ഷെറോഫ് എന്നിങ്ങനെ വന്‍താര നിരയുണ്ട്. 

തുംബാട് 2 സംവിധാനം ചെയ്യാന്‍ താനില്ലെന്ന് റാഹി അനിൽ ബാർവെ; അണിയറക്കാര്‍ക്ക് ആശംസകളും

മലയാളത്തിലെ അഭിനയത്തിന്‍റെ പെരുന്തച്ചന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"ഞാൻ കടുത്ത വിജയ് ആരാധിക, ജന നായകന് സംഭവിച്ചത് ഒരു സിനിമയ്ക്കും സംഭവിക്കരുത്": സുധ കൊങ്കര
അന്ന് ദീപക് ചോദിച്ചു 'മോളെ, എന്ത് പറ്റി'; അയാൾ ലൈംഗികാതിക്രമിയല്ല: കുറിപ്പുമായി ഹരീഷ് കണാരൻ