'എമ്പുരാന്' ശേഷം പൃഥ്വിരാജ്, നായിക പാര്‍വതി തിരുവോത്ത്; 'നോബഡി' ആരംഭിച്ചു

Published : Apr 09, 2025, 12:23 PM ISTUpdated : Apr 09, 2025, 12:28 PM IST
'എമ്പുരാന്' ശേഷം പൃഥ്വിരാജ്, നായിക പാര്‍വതി തിരുവോത്ത്; 'നോബഡി' ആരംഭിച്ചു

Synopsis

റോഷാക്ക് സംവിധായകന്‍റെ പുതിയ ചിത്രം

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നോബഡി എറണാകുളത്ത് ആരംഭിച്ചു. പാര്‍വതി തിരുവോത്ത് നായികയാവുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് ശേഷം സ്വിച്ചോണും നടന്നു. 

പ്രേക്ഷകപ്രീതി നേടിയ കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ രചന റോഷാക്കിന്‍റെയും രചയിതാവ് ആയിരുന്ന സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എക്സ്പെരിമെന്‍റ്സ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിമല്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത് എന്നതും പ്രത്യേകതയാണ്. 

അശോകന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈന്‍ ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊമോഷന്‍സ് പൊഫാക്ഷ്യോ.

നിര്‍മ്മാതാവ് എന്നതിനേക്കാള്‍ അഭിനേതാവ് എന്ന നിലയില്‍ തന്നെ ആവേശം കൊള്ളിക്കുന്ന ചിത്രമാണിതെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. "പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ് ഇത്", പൃഥ്വിരാജിന്‍റെ വാക്കുകള്‍. ചിത്രത്തിന്‍റെ ജോണറിനെക്കുറിച്ച് സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും വാക്കുകള്‍ ഇങ്ങനെ- "ഇതില്‍ എല്ലാം ഉണ്ട്. ത്രില്ലര്‍ ആണ്, കുറച്ച് ഫാലിമി ഡ്രാമ ഉണ്ട്, കുറച്ച് ഹെയ്സ്റ്റ്, ആക്ഷന്‍ ഉണ്ട്. സാമൂഹ്യ രാഷ്ട്രീയ മാനവുമുണ്ട്", നിസാം ബഷീര്‍ പറഞ്ഞിരുന്നു. "റോഷാക്കുമായി ഒരു സാമ്യവുമില്ലാത്ത വിഷയമാണ്. പ്രധാനമായും സോഷ്യോ പൊളിറ്റിക്കല്‍ ആണ് ചിത്രം. ഡാര്‍ക് ഹ്യൂമര്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്", സമീര്‍ അബ്ദുള്‍ പറഞ്ഞിരുന്നു.

ALSO READ : ഒരു കേക്ക് പറഞ്ഞ കഥ; 'കേക്ക് സ്റ്റോറി' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ