ഗ്രാമത്തിലെ ചിലര്‍ക്ക് ഞാന്‍ സ്വീകാര്യനല്ല, കാരണം ജാതി; തുറന്ന് പറഞ്ഞ് ബോളിവുഡ് നടന്‍

By Web TeamFirst Published Oct 9, 2020, 5:23 PM IST
Highlights

ഞാനെത്ര പ്രശസ്തനാണെന്നതൊന്നും അവര്‍ക്ക് കാര്യമല്ല. ജാതി അവരില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. അതാണ് അവരുടെ അഭിമാനമെന്നവര്‍ കരുതുന്നു.
 

മുംബൈ: താന്‍ നേരിട്ട ജാതിവിവേചനം തുറന്ന് പറഞ്ഞ് ബോളിവുഡിലെ മുന്‍നിര നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. നടനായി പ്രശസ്തനായിട്ടുപോലും തന്റെ ഗ്രാമത്തില്‍ ചിലര്‍ക്ക് താന്‍ സ്വീകാര്യനല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മുത്തശ്ശി താഴ്ന്ന ജാതിയില്‍പ്പെട്ടതാണ്. ഇപ്പോളും ഗ്രാമത്തിലെ ചിലര്‍ക്ക് ഞങ്ങള്‍ സ്വീകാര്യരല്ല. ജാതി മാത്രമാണ് അതിന് കാരണം-നവാസുദ്ദീന്‍ സിദ്ദിഖി എന്‍ഡിടിവിയോട് പറഞ്ഞു. 

ഞാനെത്ര പ്രശസ്തനാണെന്നതൊന്നും അവര്‍ക്ക് കാര്യമല്ല. ജാതി അവരില്‍ ആഴത്തില്‍ വേരോടിയിരിക്കുന്നു. അതാണ് അവരുടെ അഭിമാനമെന്നവര്‍ കരുതുന്നു. ഷെയ്ഖ് സിദ്ദിഖികള്‍ ഉന്നത ജാതിക്കാരാണ്. അവര്‍ക്ക് താഴ്ന്നവരുമായി യാതൊരു ബന്ധവുമില്ല. ഇപ്പോഴും അങ്ങനെയാണെന്നത് സങ്കടകരമാണ്. ജാതി വിവേചനമില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍, അവര്‍ രാജ്യമൊട്ടാകെ സഞ്ചരിക്കട്ടെ. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് അറിയും. ഹാഥ്‌റസ് സംഭവം നിര്‍ഭാഗ്യകരമാണ്.- അദ്ദേഹം പറഞ്ഞു.

നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ സീരിയസ് മെന്‍ എന്ന ചിത്രത്തില്‍ ദലിതനായ കഥാപാത്രമായാണ് നവാസുദ്ദീന്‍ സിദ്ദഖി വേഷമിട്ടത്.
 

click me!