ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും- വീഡിയോ

By Web TeamFirst Published Jun 24, 2021, 1:20 PM IST
Highlights

ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും.

പ്രേക്ഷകരുടെ മനസില്‍ എന്നുമുള്ള സിനിമയാകും ടൈറ്റാനിക്. ഓസ്‍കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ. സിനിമയിലെ രംഗങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. ഇപോഴിതാ സിനിമയിലെ ചില രംഗങ്ങള്‍ തമാശയെന്നോണം എഡിറ്റ് ചെയ്‍ത് ചെയ്‍ത് എത്തിയിരിക്കുകയാണ് രാജ് കുന്ദ്ര.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raj Kundra (@rajkundra9)

രാജ് കുന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമില്‍ ഇത്തരം തമാശ വീഡിയോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ടൈറ്റാനിക്കിലെ നായകനും നായികയ്‍ക്കും തന്റെയും ഭാര്യ ശില്‍പ ഷെട്ടിയുടെയും മുഖം ചേര്‍ത്താണ് രാജ് കുന്ദ്ര എഡിറ്റ് ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ടൈറ്റാനിക്കിലെ ആ ഭ്രാന്തൻ ദമ്പതികള്‍ തിരിച്ചെത്തിയെന്നാണ് രാജ് കുന്ദ്ര എഴുതിയിരിക്കുന്നത്.

ഡയമണ്ട് കടലില്‍ എറിയുന്നതുകൊണ്ടാണ് അവര്‍ പഞ്ചാബിയാണ് എന്ന് താൻ പറയുന്നതെന്നും രാജ് കുന്ദ്ര എഴുതുന്നു.

ശില്‍പ ഷെട്ടി- രാജ് കുന്ദ്ര ദമ്പതിമാര്‍ക്ക് രണ്ടു മക്കളുണ്ട്.

click me!