നല്ല സമയം നിർമ്മാതാവിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കണ്ട; മറുപടിയുമായി ഒമർ ലുലു

Published : Jan 03, 2023, 04:01 PM IST
നല്ല സമയം നിർമ്മാതാവിന്റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കണ്ട; മറുപടിയുമായി ഒമർ ലുലു

Synopsis

ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്ന പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.  

കൊച്ചി: 'നല്ല സമയം' എന്ന തന്‍റെ ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്നുവെന്ന് സംവിധായകൻ ഒമർ ലുലു കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ചിത്രത്തിന്‍റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. 

ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമർ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്സൈസിൽ നിന്നും നോട്ടീസ് ലഭിച്ച വിവരം ഒമർ ലുലു അറിയിച്ചിരുന്നു.   ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന്  ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസ് എടുത്തത്. 

ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുന്ന പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്‍റെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.

നേരത്തേ ഇട്ട പോസ്റ്റിൽ ഒരുപാട്‌ പേർ നിർമ്മാതാവിന്‍റെ കാര്യം ഓർത്ത് ടെൻഷൻ അടിക്കുന്നതായി കണ്ടു അവരോട് "ആകെ 16 ദിവസം മാത്രമാണ്‌ നല്ല സമയം ഷൂട്ട് ചെയ്‌തത്‌ പിന്നെ ടോട്ടല്‍ ബജറ്റ് ഒരു കോടിയെ ആയിട്ടുള്ളൂ". ഇപ്പോ തന്നെ ഒടിടി അതിൽ കൂടുതൽ സംഖ്യക്ക് ചോദിക്കുന്നുണ്ട് പിന്നെ ടെലിവിഷന്‍ ഡബ് റെറ്റ്സ് ഒക്കെ വേറെ കിട്ടും. ഒടിടി റിലീസ് കോടതി വിധിക്ക് ശേഷമെമന്നും ഒമര്‍ ലുലു പറഞ്ഞു.

കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

ഡിസംബര്‍ 30നാണ് നല്ല സമയം റിലീസിന് എത്തിയത്. പിന്നാലെ ആയിരുന്നു എക്സൈസ് കേസ്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‍തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്‍റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ് നിര്‍മ്മാണം. ഇര്‍ഷാദ് അലിക്കൊപ്പം പുതുമുഖ നായികമാരാണ് നല്ല സമയത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. 

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു? ഒമർ ലുലു ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്

'മാളികപ്പുറം' വൻ ഹിറ്റ്; വിജയം ആഘോഷിച്ച് ടീം, മമ്മൂട്ടിയുടെ കാൽ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും