പവര്‍സ്റ്റാര്‍, പുതിയ അപ്‍ഡേറ്റുമായി ഒമര്‍ ലുലു

By Web TeamFirst Published Mar 12, 2021, 1:19 PM IST
Highlights

ബാബു ആന്റണിയാണ് പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ നായകൻ.

ബാബു ആന്റണി നായകനാകുന്ന പുതിയ സിനിമയാണ് പവര്‍സ്റ്റാര്‍. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സിനിമയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ പുതിയ അപ്‍ഡേറ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. സിനിമ തുടങ്ങാൻ വൈകിയതിനെ കുറിച്ചാണ് ഒമര്‍ ലുലു പറയുന്നത്. വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ സാധിക്കുമെന്നാണ് ഒമര്‍ ലുലു പറയുന്നത്.

പവർസ്റ്റാർ ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങാൻ സാധിക്കും എന്ന് വിചാരിക്കുന്നു ആദ്യ സിനിമയായ ഹാപ്പിവെഡ്ഡിംഗിന് ശേഷം ഒരു സിനിമ ചെയാൻ ആദ്യമായിട്ടാണ് ഇത്രയും സമയമെടുക്കുന്നത് ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി. ആശംസകളുമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബാബു ആന്റണിയുടെ വേറിട്ട വേഷമായിരിക്കും ചിത്രത്തിലേത്. സിനിമയുടെ ഫോട്ടോയും താരങ്ങള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.  നായികയോ പാട്ടുകളോ ചിത്രത്തിലില്ല.

ആക്ഷന് പ്രാധാന്യമുള്ളത് തന്നെയാകും പവര്‍ സ്റ്റാര്‍.

ബാബു ആന്‍റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുൻ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്‍ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട് പർഹാമും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്സിങിൽ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോർട്-കരാട്ടെ ചാമ്പ്യനുമായ റോബർട്ട് പർഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും കൂടിയാണ്. റോബർട് പർഹാം ജോയിൻ ചെയ്യുമ്പോൾ നല്ലൊരു ഇന്‍റർനാഷണൽ അപ്പീൽ തന്നെ പവർ സ്റ്റാറിന് നൽകുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുണ്ട്.

click me!