'പാപ്പന്‍' എത്തി, 'രാജീവനും റാമും വസിമും' പിന്നാലെ; ഒടിടിയിലെ ഓണം റിലീസുകള്‍

By Web TeamFirst Published Sep 7, 2022, 11:24 PM IST
Highlights

നാല് പ്ലാറ്റ്‍ഫോമുകള്‍, നാല് സിനിമകള്‍

ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനകീയമായതിനു ശേഷമുള്ള മറ്റൊരു ഓണക്കാലമാണ് കടന്നുപോകുന്നത്. തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്ന കൊവിഡ് കാലത്തില്‍ നിന്നു വ്യത്യസ്‍തമായി ഇക്കുറി തിയറ്ററുകള്‍ക്കൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളും പ്രേക്ഷകര്‍ക്ക് ഓണവിരുന്ന് ഒരുക്കുകയാണ്. എന്നാല്‍ ഡയറക്ട് റിലീസുകളല്ല, മറിച്ച് ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ചിത്രങ്ങളുമായാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒരുങ്ങിയിരിക്കുന്നത് എന്നുമാത്രം.

ഒടിടിയിലെ ഓണം റിലീസുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് സുരേഷ് ഗോപി ചിത്രം പാപ്പന്‍ ആണ്. സീ 5 ല്‍ ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിക്ക് വമ്പന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രത്തിന്‍റെ ആകെ നേട്ടം 50 കോടി ആയിരുന്നു. മറ്റു മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും ഓണത്തിന് ഒടിടി പ്രേക്ഷകരെ തേടി എത്തുന്നുണ്ട്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത തല്ലുമാല, കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട്, ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സീതാ രാമം എന്നിവയാണ് അവ.

ALSO READ : 'തല്ലുമാല' നിര്‍മ്മാതാവിന്‍റെ അടുത്ത ചിത്രത്തില്‍ ഫഹദ്; 'ഓടും കുതിര ചാടും കുതിര' വരുന്നു

digital release date - sep 9 on prime video pic.twitter.com/n0W6UJaEaC

— SmartBarani (@SmartBarani)

ഇതില്‍ ന്നാ താന്‍ കേസ് കൊട് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുന്നത്. സെപ്റ്റംബര്‍ 8 ആണ് റിലീസ് തീയതി. സീതാ രാമം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 9 നും തല്ലുമാല നെറ്റ്ഫ്ലിക്സിലൂടെ സെപ്റ്റംബര്‍ 11 നും എത്തും. സീതാരാമത്തിന്‍റെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തുക. ഓഗസ്റ്റ് 5 ന് ചിത്രത്തിന്‍റെ ഈ മൂന്ന് ഭാഷാ പതിപ്പുകളാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നത്. ഹിന്ദി പതിപ്പ് കഴിഞ്ഞ വാരമാണ് തിയറ്ററുകളില്‍ എത്തിയത്. ഹിന്ദി പതിപ്പ് എത്തുംമുന്‍പു തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം നേടിയ ആകെ ബിസിനസ് 50 കോടിയുടേതാണ്. തല്ലുമാലയുടെ ഒരു മാസത്തെ ആഗോള ഗ്രോസ് 71.36 കോടി ആയിരുന്നു.

click me!