ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ഷൈൻ ടോം ചാക്കോ

Published : Jul 24, 2025, 10:28 PM ISTUpdated : Jul 24, 2025, 10:30 PM IST
Shine tom chacko

Synopsis

ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന  ഓണത്തല്ല്.

രുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമയേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്.

പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും. ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.

ദി പ്രൊട്ടക്ടർ എന്ന ചിത്രമാണ് ഷൈനിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തിയ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലുംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. വ്യത്യസ്തമായതും പേടിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കുറ്റാന്വേഷണ ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ