Latest Videos

കൂസലില്ലാതെ കസേരയില്‍; ഇതാ മമ്മൂട്ടിയുടെ മുഖ്യമന്ത്രി

By Web TeamFirst Published Nov 23, 2019, 7:12 PM IST
Highlights

'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‌യുടേതാണ് തിരക്കഥ.
 

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ റോളില്‍ മമ്മൂട്ടി എത്തുന്ന 'വണ്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടിയുടെ ക്യാരക്ടര്‍ റിവീലിംഗ് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് കസേരയില്‍ സഗൗരവമിരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. ഒരു കണ്ണടയും ധരിച്ചിട്ടുണ്ട്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്റെ പേര്.

'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‌യുടേതാണ് തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്. 

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

click me!