സോജന്‍ ജോസഫിന്‍റെ സംവിധാനത്തില്‍ 'ഒപ്പീസ്'; ചിത്രീകരണം തുടങ്ങി

Published : Mar 21, 2024, 03:24 PM IST
സോജന്‍ ജോസഫിന്‍റെ സംവിധാനത്തില്‍ 'ഒപ്പീസ്'; ചിത്രീകരണം തുടങ്ങി

Synopsis

ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ 18 വർഷക്കാലമായി പ്രവർത്തിക്കുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. മലയാളത്തിൽ കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 x7 എന്നീ ചിത്രങ്ങളും സോജന്‍ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളക്കുശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ്. ആകർഷൻ എൻ്റർടെയ്ന്‍‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ഡിആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ പ്രദ്യുമന കൊളേഗൽ, ദിഷാൽ ഡി ആർ എന്നിവർ നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിച്ചു. അറക്കുളം ആലാനി ബംഗ്ളാവിലാണ് ചിത്രീകരണം ആരംഭിച്ചത്. പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിച്ചു തുടങ്ങിയത്.

പ്രണയമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയത്തിന് വ്യത്യസ്തമായ തലവും ഭാഷ്യവും ഈ ചിത്രം നൽകുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയായിരിക്കുമിത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സം​ഗീതം പകരുന്നത്. ഷൈൻ ടോം ചാക്കോയും ദർശന നായരുമാണ് ഈ ചിത്രത്തിലെ സുപ്രധാനമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, ലെന, ഇന്ദ്രൻസ്, ജോജോൺ ചാക്കോ, ബൈജു എഴുപുന്ന, അനൂപ് ചന്ദ്രൻ, പ്രമോദ് വെളിയനാട്, ജുബി പി ദേവ്, രാജേഷ് കേശവ്, അൻവർ, കോബ്രാ രാജേഷ്, ശ്രിയാ രമേഷ്, വിജയൻ നായർ, പ്രകാശ് നാരായണൻ, സജിത മഠത്തിൽ, ജീമോൻ ജോർജ്, ജീജാസുരേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.

ബാലചന്ദ്രമേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ശ്യാം ശശിധരൻ, കലാസംവിധാനം അരുൺ ജോസ്, മേക്കപ്പ മനു മോഹൻ, കോസ്റ്റ്യൂം ഡിസൈൻ കുമാർ എടപ്പാൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജോജോ കുരിശിങ്കൽ, അസോസിയേറ്റ് ഡയറക്ടർ ശ്രീജിത്ത് നന്ദൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് അസ്‍ലം പുല്ലേപ്പടി, സുനിൽ മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്. തൊടുപുഴ, കൊച്ചി, ഊട്ടി, ലണ്ടൻ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ ഷിബി ശിവദാസ്.

ALSO READ : 'പഠാന്‍' സംവിധായകന്‍റെ ഹൃത്വിക് റോഷന്‍ ചിത്രം; 'ഫൈറ്റര്‍' ഒടിടിയില്‍, സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു