'ഓര്‍ഡിനറി' സംവിധായകന്റെ തമിഴ് ചിത്രം, നായകനായി നരേൻ

Web Desk   | Asianet News
Published : Oct 05, 2021, 09:07 AM IST
'ഓര്‍ഡിനറി' സംവിധായകന്റെ തമിഴ് ചിത്രം, നായകനായി നരേൻ

Synopsis

സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും ശ്രിത ശിവദാസുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഓര്‍ഡിനറി (Ordinary) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് സുഗീത് (Sugeeth). ബിജു മേനോൻ- കുഞ്ചാക്കോ ചിത്രമായ ഓര്‍ഡിനറി വൻ ഹിറ്റായിരുന്നു. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിന്റെ അത്ര ഹിറ്റ് പിന്നീട് സുഗീതിന് സ്വന്തമാക്കാനായിരുന്നില്ല. സുഗീതിന്റെ സംവിധാനത്തില്‍ തമിഴ് ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്.

കുറലെന്ന് താല്‍ക്കാലികമായി പേരുള്ള ചിത്രമാണ് സുഗീത് തമിഴില്‍ സംവിധാനം ചെയ്യുന്നത്. കുറല്‍ എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത് ഓര്‍ഡിനറിയിലെ നായിക ശ്രിത ശിവദാസാണ്. നരേൻ ആണ് കുറലെന്ന ചിത്രത്തിലെ നായകനായി എത്തുന്നത്. ദുബായ് ആയിരുന്നു കുറലെന്ന ചിത്രത്തിന്റെ ലൊക്കേഷൻ.

കുറല്‍ എന്ന തമിഴ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ശ്രിത ശിവദാസ് സണ്ണിയെന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. രഞ്‍ജിത് ശങ്കറിന്റെ  സംവിധാനത്തിലുള്ള ചിത്രത്തില്‍ അതിഥി വേഷത്തിലാണെങ്കിലും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ശ്രിത ശിവദാസിന്. അദൃശ്യം എന്ന ഒരു ചിത്രമാണ് നരേൻ അഭിനയിച്ച് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നരേന് ഒപ്പം അദൃശ്യമെന്ന ചിത്രത്തില്‍ ജോജുവും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ
ഇപ്പോള്‍ കാണാം, 2 മാസത്തിനിപ്പുറം ഒടിടിയിലേക്ക്; നിഖില വിമല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു