വിട പറഞ്ഞവര്‍ക്ക് ആദരവുമായി 'ഓര്‍മ്മകളില്‍ സ്‍ഫടികം'; റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ

Published : Jan 30, 2023, 12:08 PM IST
വിട പറഞ്ഞവര്‍ക്ക് ആദരവുമായി 'ഓര്‍മ്മകളില്‍ സ്‍ഫടികം'; റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ

Synopsis

ഫെബ്രുവരി 9 നാണ് റീ മാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ എത്തുക

മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമായ സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം ഡിജിറ്റല്‍ റീ മാസ്റ്ററിംഗിനു ശേഷമാണ് വീണ്ടും തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 9 ആണ് റിലീസ് തീയതി. എന്നാല്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന ഒട്ടനവധി പ്രതിഭകള്‍ ഓര്‍മ്മ മാത്രമാണ്. റിലീസിന് മുന്‍പ് അവര്‍ക്കായി ഒരു അനുസ്മരണ സന്ധ്യ ഒരുക്കുകയാണ് അണിയറക്കാര്‍. ഓര്‍മ്മകളില്‍ സ്ഫടികം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 5 ന് വൈകിട്ട് 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ വച്ചാണ് നടക്കുക.

പരിപാടിയെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യ മികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി ഭാസ്കരന്‍ മാസ്റ്റര്‍,  ജെ വില്യംസ്, എം എസ് മണി, പറവൂര്‍ ഭരതന്‍, എന്‍ എഫ് വര്‍ഗീസ്, എന്‍ എല്‍ ബാലകൃഷ്ണന്‍.. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി..! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മ്മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ? 

ALSO READ : ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത് തെന്നിന്ത്യന്‍ സിനിമകള്‍; 2022 ല്‍ ഏറ്റവും ജനപ്രീതി നേടിയ ഹിന്ദി ചിത്രങ്ങള്‍

ഫെബ്രുവരി 5  വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു... 

സ്നേഹത്തോടെ
ഭദ്രന്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍
'മിണ്ടിയും പറഞ്ഞും', അപര്‍ണ ബാലമുരളി ആലപിച്ച ഗാനം പുറത്തിറങ്ങി