വമ്പൻ ട്വിസ്റ്റ്, ശോഭനയെ വെട്ടി '100 കോടി' താരം, ഒന്നാം സ്ഥാനം വിടാതെ മഞ്ജു വാര്യർ, ജനപ്രീതിയിലെ മലയാള നടിമാർ

Published : May 16, 2024, 05:25 PM IST
വമ്പൻ ട്വിസ്റ്റ്, ശോഭനയെ വെട്ടി '100 കോടി' താരം, ഒന്നാം സ്ഥാനം വിടാതെ മഞ്ജു വാര്യർ, ജനപ്രീതിയിലെ മലയാള നടിമാർ

Synopsis

ജനപ്രീയ മലയാള നായികമാരുടെ ലിസ്റ്റില്‍ വന്‍ സര്‍പ്രൈസ്. 

നപ്രീതിയിൽ എന്നും മുന്നിൽ സിനിമാ താരങ്ങളാണ്. അതിൽ ആരെല്ലാമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരിക്കുന്നത് എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയും കൗതുകവും ഏറെയാണ്. അത്തരത്തിൽ ജനപ്രീതിയിൽ മുന്നിലുള്ള സിനിമ താരങ്ങളുടെ ലിസ്റ്റ് ഓരോ മാസവും പുറത്തിറക്കാറുള്ളവരാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. 

ഇപ്പോഴിതാ മലയാള സിനിമയിലെ ജനപ്രീയ താരങ്ങളുടെ ഏപ്രില്‍ മാസത്തെ ലിസ്റ്റ് ആണ് ഓര്‍മാക്സ് മീഡിയ റിലീസ് ചെയ്തിരിക്കുന്നത്.  അതും മലയാള നടിമാരുടേതാണ്. ശോഭന അടക്കമുള്ള സീനിയർ താരങ്ങളെ പിന്നിലാക്കി ഒരു യുവതാരം മുന്നിലെത്തി എന്നത് പട്ടികയിലെ ഏറെ ശ്രദ്ധേയമായ കാര്യമാണ്. 

കഴിഞ്ഞ കുറച്ച് കാലമായി ജനപ്രീതിയിൽ ഒന്നാമത് ഉള്ള നടി മഞ്ജു വാര്യർ ആണ്. ഇത്തവണയും അതിൽ മാറ്റമൊന്നും വന്നിട്ടില്ല. സമീപകാലത്ത് പുതിയ സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനമാണ് സർപ്രൈസ് എൻട്രി. പ്രേമലു എന്ന ചിത്രത്തിലൂടെ ഇതര ഭാഷകളിലും ശ്രദ്ധനേടിയ മമിത ബൈജു ആണ് ഈ സ്ഥാനം നേടിയിരിക്കുന്നത്. ചിത്രത്തിലെ മമിതയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 

സിനിമ ഇല്ലെങ്കില്‍ എന്‍റെ ശ്വാസം നിന്നുപോകും, എനിക്ക് പ്രേക്ഷകരെയാണ് വിശ്വാസം: മമ്മൂട്ടി

ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ശോഭനയാണ്. മോഹൻലാലിനൊപ്പം ആണ് ശോഭനയുടെ പുതിയ ചിത്രം. തൊട്ടടുത്ത് ഐശ്വര്യ ലക്ഷ്മിയും ഉണ്ട്. നാലാം സ്ഥാനമാണ് ഐശ്വര്യ നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദർശൻ ആണ്. വർഷങ്ങൾക്കു ശേഷം ആണ് കല്യാണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വിഷു റിലീസ് ആയെത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷനും സ്വന്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍
'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി