'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിന്റെ ഒടിടി റിലീസ് നാളെ

Published : Oct 15, 2026, 06:03 PM IST
Oru Anweshanathinte Thudakkam movie

Synopsis

ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം നാളെ മുതൽ സൺ നെക്സ്റ്റിൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം നാളെ മുതൽ സൺ നെക്സ്റ്റിൽ സ്ട്രീമിം​ഗ് ആരംഭിക്കും. എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്‍റെ തിയറ്റർ റിലീസ് നവംബര്‍ 8ന് ആയിരുന്നു. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നു.

ഛായാഗ്രഹണം വിവേക് മേനോൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം മാർക്ക് ഡി മൂസ്, ഗാനരചന പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ ബെന്നി, കലാസംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ രമേശ്‌ അമാനത്ത്, വി എഫ് എക്സ് പിക്ടോറിയൽ, സ്റ്റിൽസ് ഫിറോസ് കെ ജയേഷ്, ആക്ഷൻ ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ, ഡിസൈൻ യെല്ലോ യൂത്ത്, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സംഗീത് പ്രതാപ് നായകനായ ചിത്രം; 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു
67 ദിവസങ്ങൾ പൂർത്തിയാക്കി മമ്മൂട്ടിയുടെ 'മേള' ഷൂട്ടിം​ഗ്