'ഒരു തേപ്പ് കഥ'യുമായി ആന്റണി വര്‍ഗീസ്, ഹ്രസ്വ ചിത്രം കാണാം

By Web TeamFirst Published Oct 12, 2021, 4:20 PM IST
Highlights

ആന്റണി വര്‍ഗീസ് കഥയെഴുതിയ ഹ്രസ്വചിത്രം ബ്രഷ്- ഒരു തേപ്പ് കഥ പുറത്ത്.

ആന്റണി വര്‍ഗീസ് (Antony Varghese) കഥയെഴുതിയ ഹ്രസ്വചിത്രമാണ് ബ്രഷ്- ഒരു തേപ്പ് കഥ. ആല്‍ബി പോളിന്റെ സംവിധാനത്തിലുള്ള ചിത്രം പുറത്തുവിട്ടു, ആന്റണി വര്‍ഗീസ് തന്നെയാണ് ചിത്രത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മഹാരാജാസിൽ   പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നടന്ന ചെറിയൊരു സംഭവം അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കൽ ചേർന്നു  ഷോർട്ട് ഫിലിം ആയി ഇറക്കിയതാണെന്ന് ആന്റണി വര്‍ഗീസ് പറയുന്നു.

ഞാൻ മഹാരാജാസിൽ  പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ നടന്ന ചെറിയൊരു സംഭവം ഞങ്ങൾ അങ്കമാലിയിലെ കുറച്ചു സുഹൃത്തുക്കൽ ചേർന്നു  ഷോർട്ട് ഫിലിം ആയി ഇറക്കുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ സ്‍നേഹവും പിന്തുണയും ഇനിയും പ്രതീക്ഷിച്ചുകൊണ്ടു ഞങ്ങളുടെ 'ബ്രഷ് ' നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുകയാണ്. എല്ലാവരും കണ്ടു അഭിപ്രായങ്ങൾ അറിയിക്കണേ എന്ന കുറിപ്പോടെയാണ് ആന്റണി വര്‍ഗീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോള്‍ ആദം ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ആന്റണി വര്‍ഗീസിന്റേതായി മൂന്ന് ചിത്രങ്ങളാണ് ഇതുവരെയായി റിലീസ് ചെയ്‍തിട്ടുള്ളത്.

അങ്കമാലി ഡയറീസും സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും ജെല്ലിക്കെട്ടും. ജെല്ലിക്കട്ട് എന്ന തന്റെ ചിത്രവും ആന്റണിക്ക് ഏറെ പെരുമ നേടിക്കൊടുത്തിരുന്നു. റോയല്‍ എൻഫീല്‍ഡ്, കോയിൻ സീറോ, ബലിയാട് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളും ആന്റണി വര്‍ഗീസിന്റേതായി പ്രദര്‍ശനത്തിനെത്തി ഓണ്‍ലൈനില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്‍തിരുന്നു.

click me!