Published : Mar 11, 2024, 05:51 AM ISTUpdated : Mar 11, 2024, 07:57 AM IST

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ഓപന്‍ഹെയ്മര്‍' - ലൈവ് അപ്ഡേറ്റ്

Summary

ഹോളിവുഡ്: 96ആമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപനം ആരംഭിച്ചു. ഓപൻഹെയ്മറും ബാർബിയും അടക്കം തീയറ്ററുകളിലും കയ്യടി നേടിയ ചിത്രങ്ങളാണ് ഇക്കുറി ഏറ്റുമുട്ടുന്നത്.

96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി 'ഓപന്‍ഹെയ്മര്‍' - ലൈവ് അപ്ഡേറ്റ്

07:57 AM (IST) Mar 11

മികച്ച ചിത്രം ഓപന്‍ഹെയ്മര്‍


ഓസ്‌കാറിലെ മികച്ച ചിത്രമായി ഓപ്പൺഹൈമർ തിരഞ്ഞെടുക്കപ്പെട്ടു.

07:51 AM (IST) Mar 11

എമ്മ സ്റ്റോണ്‍ മികച്ച നടി

07:48 AM (IST) Mar 11

മികച്ച നടി

എമ്മ സ്റ്റോണ്‍ - പൂവര്‍ തിംങ്സ്

 

07:42 AM (IST) Mar 11

'നോളന്‍' മികച്ച സംവിധായകന്‍

07:41 AM (IST) Mar 11

മികച്ച സംവിധായകന്‍

ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍

07:39 AM (IST) Mar 11

'ഓപന്‍ഹെയ്മര്‍' മികച്ച നടന്‍

07:34 AM (IST) Mar 11

മികച്ച നടന്‍

കില്ല്യന്‍  മർഫി - ഓപന്‍ ഹെയ്മര്‍

07:26 AM (IST) Mar 11

മികച്ച ഒറിജിനല്‍ സ്കോര്‍


ലുഡ്വിഗ് ഗോറാൻസൺ - ഓപന്‍ ഹെയ്മര്‍

07:22 AM (IST) Mar 11

മികച്ച ഒറിജിനല്‍ സോംഗ്

 

"വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?" "ബാർബി - ബില്ലി എലിഷ്, ഫിനിയാസ് ഒ'കോണൽ

 

07:19 AM (IST) Mar 11

റയാൻ ഗോസ്ലിംഗ് 'ഐ ആം ജസ്റ്റ് കെൻ' ഗാനം അവതരിപ്പിച്ചു

07:06 AM (IST) Mar 11

മികച്ച വിദേശ ചിത്രം

ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്
 

07:05 AM (IST) Mar 11

മികച്ച ശബ്ദ വിന്യാസം

ഓപണ്‍ഹെയ്മര്‍, ദ ക്രിയേറ്റര്‍ പോലുള്ള ചിത്രങ്ങളെ അട്ടിമറിച്ച് മികച്ച ശബ്ദത്തിനുള്ള ഓസ്കാര്‍ 'ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്' നേടി.  ടാൺ വില്ലേഴ്‌സും ജോണി ബേണുമാണ് ഓസ്കാര്‍ നേടിയിരിക്കുന്നത്.

07:00 AM (IST) Mar 11

മികച്ച ഷോര്‍ട്ട് ഫിലിം

ദ വണ്ടര്‍ ഫുള്‍ സ്റ്റോറി ഓഫ് ഹെന്‍ട്രി ഷുഗര്‍

06:55 AM (IST) Mar 11

മികച്ച ഛായഗ്രഹണം


ഹൊയ്തെ വാൻ ഹൊയ്തെമ - ഓപന്‍ഹെയ്മര്‍

06:45 AM (IST) Mar 11

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം

20 ഡേയ്സ് ഇന്‍ മാര്യുപോള്‍ -
റഷ്യയുടെ യുക്രൈന്‍ അധിവേശവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററിയാണ് ഇത്

06:42 AM (IST) Mar 11

'നോളന്‍ നിങ്ങളെടുത്തത് വലിയ റിസ്ക്'

"ക്രിസ്റ്റഫർ നോളൻ. എന്നെ ജോലിക്കെടുത്തപ്പോൾ ഞാൻ വളരെ ഭയന്നുപോയി, നിങ്ങൾ എന്‍റെ മുകളില്‍ ഒരു വലിയ റിസ്കാണ് എടുത്തതായി എനിക്കറിയാം," മികച്ച എഡിറ്റര്‍ അവാര്‍ഡ് നേടിയ ജെന്നിഫര്‍‍ ലെം.

06:36 AM (IST) Mar 11

മികച്ച സഹനടന്‍ 'അയേണ്‍ മാന്‍'

06:32 AM (IST) Mar 11

മികച്ച എഡിറ്റിംഗ്

ജെന്നിഫര്‍‍ ലൈം 'ഓപന്‍ഹെയ്മര്‍'

06:27 AM (IST) Mar 11

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്

ഗോഡ്സില്ല മൈനസ് വണ്‍

06:24 AM (IST) Mar 11

'ഞാൻ ഇവിടെ ഒരു മികച്ച മനുഷ്യനായി തുടരും'


'ഞാൻ ഇവിടെ ഒരു മികച്ച മനുഷ്യനായി തുടരും', റോബർട്ട് ഡൗണി ജൂനിയർ തൻ്റെ ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചുള്ള പ്രസംഗത്തിൽ പറഞ്ഞു

 

06:18 AM (IST) Mar 11

മികച്ച സഹനടന്‍

റോബര്‍ട്ട് ഡൌണി ജൂനിയര്‍ 'ഓപന്‍ഹെയ്മര്‍'

06:13 AM (IST) Mar 11

ഓസ്കാര്‍ വേദിയില്‍ നഗ്നനായി 'ജോണ്‍ സീന'

മികച്ച വസ്താലങ്കാരം അവാര്‍ഡ് പ്രഖ്യാപിക്കാന്‍ നഗ്നനായി എത്തി ഹോളിവുഡ് താരം ജോണ്‍ സിന

06:08 AM (IST) Mar 11

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍

‘പുവർ തിങ്‌സ്’


 

06:03 AM (IST) Mar 11

ഇതുവരെ പ്രഖ്യാപിച്ച അവാര്‍ഡുകള്‍

സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, "ദ ഹോൾഡോവർസ്"

ആനിമേറ്റഡ് ഷോർട്ട് ഫിലിം
'വാര്‍ ഈസ് ഓവര്‍' 

ആനിമേറ്റഡ് ഫിലിം
"ദ ബോയ് ആന്‍റ് ഹീറോയിന്‍"

ഒറിജിനൽ സ്‌ക്രീൻപ്ലേ
"അനാട്ടമി ഓഫ് എ ഫാൾ," ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
"അമേരിക്കൻ ഫിക്ഷൻ," കോർഡ് ജെഫേഴ്സൺ

05:58 AM (IST) Mar 11

22 വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനം

22 വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനം

05:54 AM (IST) Mar 11

ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും

ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെ ആണ് എല്ലാ കണ്ണുകളും. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രം ഓസ്കറിലും തല ഉയർത്തി നിൽക്കുമെന്ന് പ്രതീക്ഷ. 

05:52 AM (IST) Mar 11

അവാർഡ് പ്രഖ്യാപനം അല്‍പ സമയത്തിനുള്ളില്‍

96ആമത് ഓസ്കർ അവാർഡ് പ്രഖ്യാപനം അല്‍പ സമയത്തിനുള്ളില്‍ ആരംഭിക്കും.