ഓസ്കാര്‍ പോലുള്ള സില്ലി അവാര്‍ഡുകള്‍ അമേരിക്ക കൈയ്യില്‍ വച്ചോട്ടെ, നമ്മുക്ക് നാഷണല്‍ അവാര്‍ഡുണ്ടല്ലോ:കങ്കണ

Published : Mar 17, 2025, 07:50 AM IST
ഓസ്കാര്‍ പോലുള്ള സില്ലി അവാര്‍ഡുകള്‍ അമേരിക്ക കൈയ്യില്‍ വച്ചോട്ടെ, നമ്മുക്ക് നാഷണല്‍ അവാര്‍ഡുണ്ടല്ലോ:കങ്കണ

Synopsis

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത എമർജൻസി സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങൾ കങ്കണ പങ്കുവെക്കുന്നു. ഓസ്കാർ പുരസ്കാരം വേണ്ടെന്നും, ദേശീയ അവാർഡ് മതിയെന്നും നടി പറയുന്നു.

ദില്ലി: കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത കങ്കണ റണൗട്ടിന്‍റെ എമർജൻസി എന്ന സിനിമയെക്കുറിച്ചുള്ള ഒടിടിയില്‍ വന്നേശേഷമുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിൽ നടി കഴിഞ്ഞിദിവസം പങ്കുവെച്ചിരുന്നു. ഇതില്‍ ചിത്രം ഓസ്കാര്‍ നേടണമായിരുന്നു എന്ന എന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് നടി തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

എമര്‍ജന്‍സി ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ പുരസ്കാരത്തിനുള്ള എന്‍ട്രിയാകണം എന്ന് ഒരു വ്യക്തിയിട്ട എക്സ് പോസ്റ്റ് കങ്കണ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ കങ്കണ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. 

"അമേരിക്ക അതിന്റെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ അത് തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്കാര്‍ അവരുടെ കൈയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട്" എന്നാണ് കങ്കണ മറുപടി നല്‍കിയത്. 

കങ്കണ പങ്കുവച്ച ഒരു പ്രതികരണത്തില്‍ ഫിലിംമേക്കര്‍ സഞ്ജയ് ഗുപ്ത താന്‍ ചിത്രത്തെ മുന്‍ധാരണയോടെയാണ് സമീപിച്ചത് എന്നും. എന്നാല്‍ കങ്കണ അഭിനയത്തിലും, സംവിധാനത്തിലും ശരിക്കും ഞെട്ടിച്ചുവെന്നും. ചിത്രം വേള്‍ഡ് ക്ലാസാണെന്നും പറയുന്ന സ്ക്രീന്‍ ഷോട്ട് കങ്കണ പങ്കുവച്ചിട്ടുണ്ട്. ഇതിന് മറുപടിയും നടി കുറിക്കുന്നുണ്ട്. 

"ചലച്ചിത്ര രംഗം  വെറുപ്പിൽ നിന്നും മുൻവിധികളിൽ നിന്നും പുറത്തുവന്ന് നല്ല പ്രവൃത്തികളെ അംഗീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ നിന്നും പുറത്തുകടന്നതിന് നന്ദി സഞ്ജയ് ജി, മുൻവിധികള്‍ ഉള്ള എല്ലാ സിനിമാ ബുദ്ധിജീവികൾക്കുമുള്ള എന്റെ സന്ദേശം ഇതാണ്, എന്നെക്കുറിച്ച് ഒരിക്കലും ഒരു ധാരണയും സൂക്ഷിക്കരുത്, എന്നെ വിധിക്കാന്‍ നിക്കരുത്, ഞാൻ നിങ്ങളുടെ പരിധിക്ക് പുറത്താണ്" എന്നാണ് കങ്കണയുടെ മറുപടി. 

ഒടിടി റൈറ്റ്സിലൂടെ തിയറ്റർ കളക്ഷന്‍റെ മൂന്നിരട്ടി? കങ്കണയുടെ 'എമർജൻസി'ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്

'തെറ്റിദ്ധാരണ കാരണം പറ്റിയത്, ക്ഷമിക്കണം ഇനി ആവര്‍ത്തിക്കില്ല': കേസ് ക്ഷമ ചോദിച്ച് ഒത്തുതീര്‍പ്പാക്കി കങ്കണ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യെ വീഴ്‍ത്തി, ഓള്‍ ഇന്ത്യയില്‍ ആ നേട്ടം ഇനി അജിത്തിന്റെ പേരില്‍
മാത്യു തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ചിത്രം സുഖമാണോ സുഖമാണ് ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്