
ലോസ് അഞ്ചലസ്: 92-മത് ഓസ്കാര്‍ അവാര്‍ഡുകളുടെ നോമിനേഷനുകള്‍ തിരഞ്ഞെടുത്തു. ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷനുകളില്‍ 24 എണ്ണം നേടിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കാണ് എന്ന പ്രത്യേകതയുമുണ്ട്. വര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിച്ച കഴിഞ്ഞവര്‍ഷത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റ് ജോക്കര്‍ 11 നോമിനേഷനുകള്‍ നേടി. 1917 എന്ന ചിത്രവും, വണ്‍സ് അപ്പോണെ ടൈം ഇന്‍ ഹോളിവുഡും 10 നോമിനേഷനുകള്‍ വീതം നേടി.
മികച്ച ചിത്ര വിഭാഗത്തില്‍ ജോക്കര്‍, ദ ഐറീഷ്മാന്‍, പാരസൈറ്റ്, 1917, മാരേജ് സ്റ്റോറി, ജോജോ റാബീറ്റ്, വണ്‍സ് ആപ്പോണെ ടൈം ഇന്‍ ഹോളിവുഡ്, ലിറ്റില്‍ വുമണ്‍, ഫോര്‍ഡ് ആന്‍റ് ഫെരാരി എന്നിവ തെരഞ്ഞെടുക്കപ്പട്ടു.
'ജോക്കർ' താരം ഹാക്വിന്‍ ഫിനിക്‌സ് മികച്ച നടനുള്ള നോമിനേഷന്‍ നേടി. ഇതിന് പുറമേ മാരേജ് സ്റ്റോറിയിലെ അഭിനയത്തിന് ആദം ഡ്രൈവര്‍, ഡീകാപ്രിയോ വണ്‍സ് ആപ്പോണെ ടൈം ഇന്‍ ഹോളിവുഡ്, അന്‍റോണിയോ ബന്‍ററാസ് - പെയിന്‍ ആന്‍റ് ഗ്ലോറി, ജോനാതന്‍ പ്രൈസി - ദ ടു പോപ്പ്സ് എന്നിവരാണ് മികച്ച നടന് വേണ്ടി മത്സരിക്കുന്നവര്‍.
റെനി ഷെല്‍വിംഗര്‍ - ജൂഡി, കാര്‍ലെസ് തെറോണ്‍ -ബോംബ് ഷെല്‍, സ്കാര്‍ലറ്റ് ജോണ്‍സണ്‍ -മാരേജ് സ്റ്റോറി, സിനാതിയ ഇര്‍വീയോ- ഹാരീയറ്റ് എന്നിവരാണ് മികച്ച നടിക്കുള്ള ഓസ്കാറിന് മത്സരിക്കുന്നത്.
സംവിധായകരുടെ ലിസ്റ്റില്‍ ഐറിഷ് മാന്‍ സംവിധാനം ചെയ്ത മാര്‍ട്ടിന്‍ സ്കോര്‍സെസി, പാരസൈറ്റ് സംവിധായകന്‍ ബോങ് ജൂന്‍ ഹൂ, ക്വിന്‍റെയിന്‍ ടെരന്റിനോ - വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, സാം മെന്‍ഡിസ്-1971, ടെഡ് ഫിലിപ്പ്- ജോക്കര്‍ എന്നിവരാണ് മികച്ച സംവിധായകരുടെ ലിസ്റ്റിലുള്ളത്.
നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ തിളങ്ങിയ ജോക്കറിന് കൂടുതല്‍ അവാര്‍ഡ് ലഭിക്കും എന്നാണ് ഹോളിവുഡില്‍ നിന്നുള്ള സംസാരം. ഫെബ്രുവരി 9ന് ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ഓസ്കാര്‍ വിജയികളെ പ്രഖ്യാപിക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ