ലോകമെങ്ങും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‍കര്‍ പ്രഖ്യാപനം. തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ തുടങ്ങിക്കഴിഞ്ഞു. അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്‍സ് ആൻഡ് സയൻസസ് നല്‍കുന്ന പുരസ്‍കാരങ്ങള്‍ ആര്‍ക്കൊക്കെയാകും.ഹോളിവുഡിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് സിനിമാ ലോകം (Oscars 2022).

09:12 AM (IST) Mar 28
ഓസ്‍കറില്‍ മികച്ച ചിത്രം 'കോഡ'.
09:10 AM (IST) Mar 28
'ദ ഐസ് ഓഫ് ടാമി ഫയേ' എന്ന ചിത്രത്തിലൂടെയാണ് ജെസിക്ക ചസ്റ്റൈൻ മികച്ച നടിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്.
09:08 AM (IST) Mar 28
'ദ പവര്‍ ഓഫ് ഡോഗി'ലൂടെ മികച്ച സംവിധായികയ്‍ക്കുള്ള ഓസ്‍കര്‍ ജെയ്‍ൻ കാംപിയോണ്‍ സ്വന്തമാക്കി.
08:44 AM (IST) Mar 28
'കിംഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്‍മിത് മികച്ച നടനുള്ള ഓസ്‍കര്‍ സ്വന്തമാക്കി.
08:32 AM (IST) Mar 28
വേദിയിൽ കയറി അവതാരകന്റെ മുഖത്തടിച്ച് വിൽ സ്‍മിത് പ്രകോപനത്തിന് കാരണം ഭാര്യയെക്കുറിച്ചുള്ള പരാമർശം.
08:17 AM (IST) Mar 28
മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ 'സമ്മര്‍ ഓഫ് സോള്‍' സ്വന്തമാക്കി.
08:07 AM (IST) Mar 28
ഡോക്യുമെന്ററി വിഭാഗത്തിൽ 'റൈറ്റിങ് വിത് ഫയറി'ന് പുരസ്‍കരമില്ല.
07:49 AM (IST) Mar 28
മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള ഓസ്‍കര്‍ 'കോഡ'യിലൂടെ ഷോൺ ഹെഡർ സ്വന്തമാക്കി.
07:46 AM (IST) Mar 28
മികച്ച തിരക്കഥയ്‍ക്കുള്ള ഓസ്‍കര്‍ 'ബെല്‍ഫാസ്റ്റി'ന്റെ രചനയ്‍ക്ക് കെന്നെത്ത് ബ്രനാഗ് സ്വന്തമാക്കി.
07:36 AM (IST) Mar 28
മികച്ച വസ്‍ത്രാലങ്കാരത്തിനുള്ള ഓസ്‍കര്‍ ജെനി ബെവൻ ('ക്രുവെല') നേടി.
07:14 AM (IST) Mar 28
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‍കര്‍ ' ഡ്രൈവ് മൈ കാർ' സ്വന്തമാക്കി.
06:59 AM (IST) Mar 28
മികച്ച സഹനടനുള്ള ഓസ്‍കര്‍ 'കോഡ' എന്ന ചിത്രത്തിലൂടെ ട്രോയ് കോട്‍സര്‍ സ്വന്തമാക്കി. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‍സര്‍ എന്ന പ്രത്യേതയുണ്ട്.
06:56 AM (IST) Mar 28
മികച്ച ആനിമേറ്റഡ് ഫിലിമിനുള്ള ഓസ്‍കര്‍ 'എൻകാന്റോ'യ്‍ക്ക്.
06:40 AM (IST) Mar 28
മികച്ച വിഷ്വല്‍ ഇഫക്റ്റ്‍സിനുള്ള അവാര്‍ഡ് 'ഡ്യൂണി'ന്.
06:38 AM (IST) Mar 28
ലൈവ് ആക്ഷൻ (ഷോര്‍ട്) ഓസ്‍കര്‍ 'ദ ലോംഗ് ഗുഡ്‍ബൈ'ക്ക്
06:24 AM (IST) Mar 28
'ഡ്യൂണി'ന്റെ ഛായാഗ്രാഹണത്തിലൂടെ ഗ്രീഗ് ഫ്രേസര്‍ ഓസ്‍കര്‍ സ്വന്തമാക്കി.
06:11 AM (IST) Mar 28
മേക്കപ്പ്, കേശാലങ്കാരം എന്നിവയ്‍ക്കുള്ള ഓസ്‍കര് ദ ഐസ് ഓഫ് ടാമി ഫയെക്ക്.
06:08 AM (IST) Mar 28
ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ 'ദ ക്വീൻ ഓഫ് ബാസ്‍കറ്റ് ബോളി'ന്.
06:00 AM (IST) Mar 28
'വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്‍കര്‍ അരിയാന ഡെബോസിന് ലഭിച്ചു.
05:49 AM (IST) Mar 28
ഇതുവരെ പ്രഖ്യാപിച്ച് ഓസ്‍കര്‍ അവാര്‍ഡുകളില്‍ നാലെണ്ണമാണ് 'ഡ്യൂണ്‍' സ്വന്തമാക്കിയിരിക്കുന്നത്. മികച്ച സംഗീതം (ഒറിജിനല്‍) , മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ ഓസ്‍കറുകള്‍.
05:47 AM (IST) Mar 28
മികച്ച പ്രൊഡക്ഷൻ ഡിസൈനുമുള്ള പുരസ്‍കാരം 'ഡ്യൂണിനാ'ണ്.
05:39 AM (IST) Mar 28
മികച്ച ചിത്രസംയോജനത്തിനുള്ള ഓസ്‍കര്‍ 'ഡ്യൂണി'ലൂടെ ജോ വാക്കര്‍ നേടി.
05:37 AM (IST) Mar 28
'ദ വിൻഡ്‍ഷീല്‍ഡ് വൈപര്‍' ആണ് മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം.
05:35 AM (IST) Mar 28
മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് എന്നിവര്‍ മികച്ച ശബ്‍ദത്തിനുള്ള അവാര്‍ഡ് ഡ്യൂണിലൂടെ നേടി.
05:29 AM (IST) Mar 28
രണ്ടായിരത്തിപതിനൊന്നിന് ശേഷം ഇതാദ്യമായി ഒന്നിൽ കൂടുതൽ അവതാരകരുണ്ടാകും എന്ന പ്രത്യേകതയും ഇത്തവണത്തെ ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങിനുണ്ട്. റെജീന ഹാളും ഏയ്‍മി സ്‍കൂമറും വാൻഡ സൈക്സും ആണ് അവതാരകർ.
05:22 AM (IST) Mar 28
പാട്ടില്‍ കടുത്ത മത്സരത്തിൽ ഇവരില്‍ ആരായിരിക്കും ഓസ്‍കര്‍ നേടുന്നത്. 'ബീ എലൈവ്' ('കിങ് റിച്ചാർഡ്'), 'ദോസ് ഒറിഗ്വിറ്റാസ്‍' ('എൻകാന്റോ'), 'ഡൗൺ ടു ജോയ്' ('ബെൽഫാസ്റ്റ്'), 'നോ ടൈം ടു ഡൈ' ('നോ ടൈം ടു ഡൈ'), 'സം ഹൗ യു ഡു' ('ഫോർ ഗുഡ് ഡേയ്‍സ്') എന്നിവയാണ് മികച്ച സംഗീതത്തിന് മത്സരിക്കുന്ന ഗാനങ്ങള്‍.
05:13 AM (IST) Mar 28
മികച്ച നടിയെ തെരഞ്ഞെടുക്കാൻ ഇക്കുറി ഓസ്‍കർ അക്കാദമി വിയർക്കും. പ്രഗത്ഭരായ അഭിനേതാക്കളാണ് ചുരുക്കപ്പട്ടികയിലുള്ള അഞ്ച് പേരും. മൂന്ന് പേർ ഇതിന് മുമ്പ് അംഗീകാരം നേടിയവർ. നിക്കോൾ കിഡ്‍മാനും ('ബീയിങ് റിക്കാർഡോസ്')) ഒളീവീയ കോൾമാനും ( 'ദി ലോസ്റ്റ് ഡോട്ടർ') സ്വപ്‍നം കാണുന്നത് മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‍കറാണ്. പെനലോപ് ക്രൂസ് ('പാരലൽ മദേഴ്‍സ്') നിക്കോൾ കിഡ്‍മാൻ ('ബീയിങ് റിക്കാർഡോസ്') , ക്രിസ്റ്റൻ സ്റ്റുവർട്ട് ('സ്‍പെൻസർ')എന്നിവരാണ് മത്സരിക്കുന്ന മറ്റുള്ളവര്‍.
05:05 AM (IST) Mar 28
പരിചയസമ്പത്തും വാണിജ്യവിജയവും അംഗീകാരത്തിളക്കവുമെല്ലാമുള്ള അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുള്ളത്. രണ്ട് പേർ ഓസ്‍കർ മുമ്പ് കയ്യിലേന്തിയവരാണ്. മറ്റുമൂന്ന് പേർ നോമിനേഷൻ കിട്ടിയിട്ടും അവസാന ലാപ്പിൽ പിന്തള്ളപ്പെട്ടവർ. ഹാവിയർ ബാർഡെം ('ബീയിങ് റിക്കാർഡോസ്'), ബെനഡിക്റ്റ് കുംബർബാച്ച് ( 'ദ പവർ ഓഫ് ഡോഗ്'), ആൻഡ്രൂ ഗാർഫീൽഡ് (ടിക്ക്, ടിക്ക്…ബൂം!) വിൽ സ്‍മിത്ത് (കിങ്ങ് റിച്ചാർഡ്), ഡെൻസൽ വാഷിംഗ്‍ടൺ (ടദ ട്രാജഡി ഓഫ് മാക്ബത്ത്') എന്നിവരാണ് മികച്ച നടനാകാൻ മത്സരിക്കുന്നത്.
04:57 AM (IST) Mar 28
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ ഇത്തവണ ഓസ്‍കറില്‍ മാറ്റുരയ്‍ക്കുന്നു. 'ബെൽഫാസ്റ്റ്', 'സിഒഡിഎ', 'ഡോണ്ട് ലുക്ക് അപ്പ്', 'ഡ്രൈവ് മൈ കാർ', 'ഡ്യൂൺ', 'കിങ് റിച്ചാർഡ്', 'ലൈക്കോറൈസ് പിസ്സ', 'നൈറ്റ്മെയർ അലി', 'ദ പവർ ഓഫ് ഡോഗ്', 'വെസ്റ്റ് സൈഡ് സ്റ്റോറി' എന്നിവയാണ് മികച്ച ചിത്രമാകാൻ മത്സരിക്കുന്നത്.