Published : Mar 13, 2023, 05:18 AM ISTUpdated : Mar 13, 2023, 09:07 AM IST

ഇന്ത്യയ്ക്ക് അഭിമാനം 'നാട്ടു നാട്ടു'; അവാര്‍ഡുകള്‍ വാരിക്കൂട്ടി 'എവരിതിംഗ് എവരിവെര്‍'

Summary

95–ാമത് ഓസ്കര്‍ നിശയില്‍ തിളങ്ങി ആർ ആർ ആറിലെ നാട്ടു നാട്ടു. ഇന്ത്യന്‍ പ്രതീക്ഷ പോലെ കീരവാണി സംഗീതം നല്‍കിയ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കാര്‍ നേടി. ഡോൾബി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എന്നാല്‍ മികച്ച ചിത്രം, സംവിധാനം,തിരക്കഥ അടക്കം അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് എവരിതിംഗ്  എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രമാണ്. 

ഇന്ത്യയ്ക്ക് അഭിമാനം 'നാട്ടു നാട്ടു'; അവാര്‍ഡുകള്‍ വാരിക്കൂട്ടി 'എവരിതിംഗ് എവരിവെര്‍'

09:03 AM (IST) Mar 13

മികച്ച ചിത്രം

എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്

08:58 AM (IST) Mar 13

മികച്ച നടി

മിഷേൽ യോ

(എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്)

08:53 AM (IST) Mar 13

മികച്ച നടന്‍

ബ്രെണ്ടന്‍ ഫ്രെസെര്‍ (ദ വെയില്‍)

08:47 AM (IST) Mar 13

ആറാടി ആര്‍ആര്‍ആര്‍; ത്രസിപ്പിച്ച് നാട്ടു നാട്ടു

വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‍കര്‍ അവാര്‍ഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍  ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്.

08:46 AM (IST) Mar 13

മികച്ച സംവിധാനം

എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ് സംവിധായകരായ ഡാനിയൽ ക്വാനിനും, ഡാനിയൽ ഷീനെർട്ടിനും

08:40 AM (IST) Mar 13

മികച്ച എഡിറ്റിംഗ്

എവരിതിംഗ് എവരിവെര്‍ ഓള്‍ അറ്റ് വണ്‍സ്

08:36 AM (IST) Mar 13

കീരവാണിയും ചന്ദ്രബോസും ഓസ്കാര്‍ ഏറ്റുവാങ്ങി

08:34 AM (IST) Mar 13

കലക്കന്‍ കീരവാണി, ആര്‍ആര്‍ആര്‍ ഗാനം ഓസ്കാര്‍ നേടി

08:26 AM (IST) Mar 13

മികച്ച ഗാനം

നാട്ടു നാട്ടുവിന് ഓസ്കാര്‍ 

08:25 AM (IST) Mar 13

സൗണ്ട് ഡിസൈന്‍

08:14 AM (IST) Mar 13

മികച്ച അവലംബിത തിരക്കഥ

വുമണ്‍ ടോക്കിങ്

08:12 AM (IST) Mar 13

മികച്ച തിരക്കഥ

എവരിതിംഗ് എവരിവെര്‍ ഓള്‍ ആറ്റ് വണ്‍സ്

07:57 AM (IST) Mar 13

വിഷ്വല്‍ എഫക്ട്സ്

അവതാര്‍: വേ ഓഫ് വാട്ടര്‍

07:44 AM (IST) Mar 13

ഒറിജിനല്‍ ബാക്ഗ്രൌണ്ട് സ്കോര്‍

ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്  (വോക്കര്‍ ബെര്‍ടെല്‍മാൻ)

07:39 AM (IST) Mar 13

പ്രൊഡക്ഷന്‍ ഡിസൈന്‍

ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്

07:27 AM (IST) Mar 13

ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം:  എലിഫന്‍റ് വിസ്പേറേഴ്സ് സംവിധാനം: കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ

07:22 AM (IST) Mar 13

ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം

എലിഫന്‍റ് വിസ്പേര്‍സ്

07:19 AM (IST) Mar 13

ഓസ്കാര്‍ വേദിയില്‍ ജൂനിയര്‍ എന്‍ടിആര്‍

07:17 AM (IST) Mar 13

മികച്ച വിദേശ ചിത്രം ജര്‍മ്മനിയില്‍ നിന്ന്

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 'ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്' ഓസ്കാറിലെ മികച്ച വിദേശ ചിത്രം. എഡ്വാര്‍ഡ് ബെര്‍ഗറാണ് ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തത്

07:14 AM (IST) Mar 13

മികച്ച വിദേശ ചിത്രം

ഓള്‍ ക്വയിറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്

07:11 AM (IST) Mar 13

ഓസ്കാര്‍ വേദിയെ ആവേശം കൊള്ളിച്ച് 'നാട്ടു നാട്ടു' ഗാനം

ഓസ്കാര്‍ വേദിയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു. ദീപിക പാദുകോണ്‍ ആണ് ഗാനം വേദിയില്‍ പരിചയപ്പെടുത്തിയത്. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തി

07:02 AM (IST) Mar 13

നാട്ടു നാട്ടു ഓസ്കാര്‍ വേദിയില്‍ അവതരിപ്പിച്ച് ദീപിക

ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ വേദിയില്‍ പരിചയപ്പെടുത്തി ദീപിക പാദുകോണ്‍

07:00 AM (IST) Mar 13

മികച്ച വസ്ത്രാലങ്കാരം

ബ്ലാക്ക് പാന്തര്‍: വഗാണ്ട ഫോര്‍ എവര്‍

06:55 AM (IST) Mar 13

മികച്ച മേക്കപ്പ്, ഹെയര്‍ സ്റ്റെല്‍

06:44 AM (IST) Mar 13

മികച്ച ഷോര്‍ട്ട് ഫിലിം

06:38 AM (IST) Mar 13

മികച്ച ഛായാഗ്രാഹകൻ

ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്)

06:27 AM (IST) Mar 13

മികച്ച ഷോര്‍ട്ട് ഫിലിം

എന്‍ ഐറീഷ് ഗുഡ് ബൈ

06:24 AM (IST) Mar 13

മികച്ച ഡോക്യൂമെന്‍ററി ഫീച്ചര്‍ ഫിലിം

നവോമി ( റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചലച്ചിത്രമാണ് ഇത്)

06:09 AM (IST) Mar 13

മികച്ച സഹനടി

ജാമി ലീ കർട്ടിസ്

(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

06:03 AM (IST) Mar 13

മികച്ച സഹ നടന്‍

കെ ഹുയ് ക്വാൻ

(എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

05:54 AM (IST) Mar 13

ഓസ്കാര്‍ അവാര്‍ഡ് നിശ ആരംഭിച്ചു

05:51 AM (IST) Mar 13

മികച്ച ആനിമേഷന്‍ ചിത്രം

ഗില്ലെർമോ ഡെൽ ടോറോസ്സ് പിനാക്കിയോ

05:36 AM (IST) Mar 13

ഓസ്കാര്‍ അവാര്‍ഡ് നിശ ആരംഭിച്ചു

ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടന്നു. ജിമ്മി കിമ്മലാണ് ഓസ്കാര്‍ അവാര്‍ഡ് നിശയുടെ അവതാരകന്‍

 

05:21 AM (IST) Mar 13

ജിമ്മി കിമ്മലാണ് ഇത്തവണത്തെ ഓസ്കാര്‍ ഷോയുടെ അവതാരകൻ

05:20 AM (IST) Mar 13

ഓസ്കാര്‍ 2023 മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍

05:18 AM (IST) Mar 13

5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും

രാവിലെ 5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും.