
മലയാളത്തില്‍ നാളെ മൂന്ന് ഒടിടി റിലീസുകള്‍. ഡയറക്റ്റ് റിലീസുകളല്ല, മറിച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ അജഗജാന്തരം (Ajagajantharam), നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാന്‍.എ.മന്‍ (Jan E Man), ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത ക്യാംപസ് ചിത്രം കുഞ്ഞെല്‍ദോ (Kunjeldho) എന്നിവയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നാളെ എത്തുക.
ഇതില്‍ അജഗജാന്തരം സോണി ലിവിലും (Sony Liv) ജാന്‍.എ.മന്‍ സണ്‍ നെക്സ്റ്റിലും (Sun NXT) കുഞ്ഞെല്‍ദോ സീ5ലുമാണ് (Zee5) എത്തുക. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23ന് തിയറ്ററുകളില്‍ എത്തിയ അജഗജാന്തരം മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ്. 25 ദിവസം 25 കോടിയായിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രത്തിന്‍റെ രചന കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടേതാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുമുണ്ട്. നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം നടയ്ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്.
തിയറ്ററുകളില് 75 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ജാന്‍.എ.മനും സമീപകാലത്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. തന്‍റെ ഏകാന്തതയെ അതിജീവിക്കാനായി 30-ാം പിറന്നാളാഘോഷത്തിന് കാനഡയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ജോയ്മോനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്. ബേസില്‍ ജോസഫ് ആണ് ജോയ്‍മോനെ അവതരിപ്പിച്ചിരിക്കുന്നത്. ലാല്‍, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിറാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 19നായിരുന്നു ജാന്‍.എ.മനിന്‍റെ തിയറ്റര്‍ റിലീസ്.
ആസിഫ് അലിയുടെ ക്രിസ്മസ് റിലീസ് ആയിരുന്നു കുഞ്ഞെല്ദോ. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഡിസംബര്‍ 24ന് സെഞ്ചുറി ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.
'തല'യുടെ വിളയാട്ടം; വലിമൈ റിവ്യൂ