
കൊവിഡ് കാലത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ കൈവരിച്ച വളര്‍ച്ച തുടരാനുള്ള ശ്രമങ്ങളിലാണ് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ (OTT Platforms). മുന്‍പ് തിയറ്ററുകളിലായിരുന്നു ഫെസ്റ്റിവല്‍ സീസണുകളിലെ പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വരുന്ന ആഘോഷ കാലമായതിനാല്‍ ഈ ക്രിസ്‍മസിന് ഒടിടി വഴിയാണ് പ്രധാന റിലീസുകള്‍. മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് പ്രധാന ചിത്രങ്ങളാണ് ഈ ക്രിസ്‍മസ്, ന്യൂഇയര്‍ കാലത്ത് പ്രമുഖ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് എത്തുക.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടെ എത്തുന്ന ടൊവീനോ തോമസ് (Tovino Thomas) ചിത്രം മിന്നല്‍ മുരളി (Minnal Murali), ദിലീപിനെ (Dileep) നായകനാക്കി നാദിര്‍ഷ (Nadhirshah) ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്‍റെ നാഥന്‍ (Keshu Ee Veedinte Nadhan), അഹമ്മദ് കബീറിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് (Joju George) നായകനാവുന്ന മധുരം (Madhuram) എന്നിവയാണ് ഈ ഫെസ്റ്റിവല്‍ സീസണിലെ മലയാളം ഡയറക്റ്റ് ഒടിടി റിലീസുകള്‍. ഇതില്‍ മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്സിലും (Netflix) കേശു ഈ വീടിന്‍റെ നാഥന്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ (Disney Plus Hotstar) ഡിസംബര്‍ 31നും മധുരം സോണി ലിവിലുമാണ് (Sony Liv). മധുരത്തിന്‍റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്കൊപ്പം സൂപ്പര്‍താരങ്ങളുടെ മൂന്ന് ആഫ്റ്റര്‍ തിയറ്റര്‍ റിലീസുകളും ഒടിടിയിലേക്ക് എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ (Mohanlal) ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ (Marakkar), ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) സുകുമാരക്കുറുപ്പായെത്തിയ കുറുപ്പ് (Kurup), സുരേഷ് ഗോപി (Suresh Gopi) വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തോടെയെത്തിയ കാവല്‍ (Kaaval) എന്നിവയാണ് ഒടിടി പ്രീമിയറുകള്‍. ഇതില്‍ മരക്കാറും കുറുപ്പും രണ്ട് പ്ലാറ്റ്‍ഫോമുകളിലൂടെയാണെങ്കിലും ഒരേ ദിവസമാണ് എത്തുന്നത്. ഡിസംബര്‍ 17 ആണ് രണ്ട് ചിത്രങ്ങളുടെയും ഒടിടി റിലീസ് തീയതി. മരക്കാര്‍ ആമസോണ്‍ പ്രൈം വീഡിയോയിലും കുറുപ്പ് നെറ്റ്‍ഫ്ളിക്സിലുമാണ്. കാവലും നെറ്റ്ഫ്ളിക്സിലൂടെയാണ് എത്തുക. ഡിസംബര്‍ 27 ആണ് റിലീസ് തീയതി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ