
വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ വിജയരാഘവൻ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ ചിത്രത്തിലൂടെ. പരസ്യചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ശരത്ചന്ദ്രനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി ഈ ചിത്രം നിർമ്മിക്കുന്നു.
കാടുവെട്ടിപ്പിടിച്ചും പണം പലിശക്കു കൊടുത്തും വലിയ സമ്പത്തിൻ്റെ ഉടമയായെങ്കിലും ഇന്നും അറുപിശുക്കനാണ് ഔസേപ്പ്. മൂന്ന് ആൺമക്കളാണ് ഇദ്ദേഹത്തിന്. അവരൊക്കെ വലിയ പദവികളിൽ എത്തിപ്പെട്ടവരാണെങ്കിലും എല്ലാം തൻ്റെ നിയന്ത്രണത്തിൽ കൈയ്യടക്കി വച്ചിരിക്കുകയുമാണ് ഔസേപ്പ്. ഈ സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായ ഒരു ദുരന്തം അരങ്ങേറുന്നത്. ഇത് കുടുംബത്തിൽ അശാന്തിയുടെ നിഴൽ പരത്തുന്നു. അതിൻ്റെ സംഘർഷങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രത്തിൻ്റെ സഞ്ചാരം.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഒസേപ്പിൻ്റെ മക്കളായി എത്തുന്നത്. ലെന, ജോജി കെ ജോൺ, അപ്പുണ്ണി ശശി, ജയിംസ് ഏലിയ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫസൽ ഹസൻ്റേതാണ് തിരക്കഥ. സംഗീതം സുമേഷ് പരമേശ്വർ, ഛായാഗ്രഹണം അരവിന്ദ് കണ്ണബീരാൻ, എഡിറ്റിംഗ് ബി അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സ്ലീബാ വർഗീസ്, സുശീൽ തോമസ്,
ലൊക്കേഷൻ മാനേജർ നിക്സണ്‍ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ,
പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫ്രോട്ടോ ശ്രീജിത്ത് ചെട്ടിപ്പടി.
ALSO READ : 'ഇത് അതിയായ വേദനയുടെ സമയം'; 'അഡിയോസ് അമിഗോ' റിലീസ് നീട്ടുകയാണെന്ന് നിര്‍മ്മാതാക്കള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ