അടിയന്തരാവസ്ഥ പ്രമേയമാക്കി 'ഒഴിയാതെ'; ചിത്രം സെപ്റ്റംബർ 11 ന് തിയറ്ററുകളില്‍

Published : Sep 10, 2026, 04:07 PM IST
ozhiyathe malayalam movie from september 11

Synopsis

മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവ്വഹിക്കുന്നു.

എഴുപതുകളിലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒഴിയാതെ എന്ന ചിത്രം ഈ മാസം 11 ന് പ്രദര്‍ശനത്തിനെത്തും. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഭരണകൂട ഭീകരതയുടെ ഓര്‍മ്മകളാണ് ചിത്രത്തില്‍ കടന്നുവരുന്നത്. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവ്വഹിക്കുന്നു.

മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ പ്രേംസായ്, കല പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ് ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണൻ ചേലേരി, വിതരണം സനോജ് സലാഹൂദ്ദീൻ, സൻഹ സ്റ്റുഡിയോ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ് നായകനാകുന്ന ബോളിവുഡ് ചിത്രം, ദായ്‍റയിലെ ഗാനം പുറത്ത്
പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും