Kannalan : പി കെ ബിജു ചിത്രം 'കണ്ണാളന്‍' 17 ന് ഒടിടി റിലീസിന്

By Web TeamFirst Published Dec 6, 2021, 11:06 PM IST
Highlights

പി കെ ബിജു ചിത്രം കണ്ണാളൻ റിലീസ് പ്രഖ്യാപിച്ചു.

കലാമൂല്യവും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകനാണ് പി കെ ബിജു ( P K Biju). പി കെ ബിജുവിന്‍റെ  സംവിധാനത്തിലുള്ള ചിത്രം 'കണ്ണാളന്‍' (Kannalan) 17ന് എത്തും. പി കെ ബിജുവാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. 'കണ്ണാളൻ' എന്ന ചിത്രം ആറ് ഒടിടി പ്ലാറ്റ്‍ഫോമിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുക.

സമൂഹത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്രപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് 'കണ്ണാളന്‍'. ഹരിനാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ സംഘര്‍ഷഭരിതമായ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് പട പൊരുതുന്ന ഒരു പത്രപ്രവര്‍ത്തകന്‍റെ ജീവിതത്തിലൂടെ ഇന്നത്തെ  സോഷ്യല്‍ പൊളിറ്റിക്സ് കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് 'കണ്ണാളന്‍' പ്രേക്ഷകരമായി പങ്കുവെയ്ക്കുന്നത്

ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്‍റെ അതിജീവനത്തിന്‍റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വലിയ താരനിരയില്ലായെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ 'കണ്ണാളന്‍' പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ചിത്രമാണ്. പാലക്കാട്, ആലത്തൂര്‍,കൂത്തന്നൂര്‍,തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കണ്ണാളന്‍റെ ചിത്രീകരണം.

അഭിനേതാക്കള്‍- ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, അശ്വതി ചിന്നു, മാലതി ടീച്ചര്‍. ബാനര്‍- 360 ഡിഗ്രി പിക്ചേഴ്‍സ്, ക്യാമറ-ഷാനഫ്‍സാലി, എഡിറ്റര്‍- നിഷാദ് യൂസഫ്, സംഗീതം- അരുണ്‍ പ്രസാദ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജിക്ക ഷാജി, ഗാനരചന- കണ്ണന്‍ സിദ്ധാര്‍ത്ഥ്, ആലാപനം- ജോബ് കുര്യന്‍,  കോസ്റ്റ്യൂം- ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് ചേക്കുട്ടി, പശ്ചാത്തല സംഗീതം- സനല്‍ ദേവ്, ആര്‍ട്ട്- ഉണ്ണി ഉഗ്രപുരം, ക്യാമറ അസോസിയേറ്റ്- രതീഷ് ദാമോധരന്‍ അപ്പു, സ്റ്റില്‍സ്- ഷോബിത്ത് വട്ടുണ്ടില്‍, അസിസ്റ്റന്റ് ഡയറക്ടർ- ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്‌. ഉദയന്‍, പി ആര്‍ ഒ- അയ്‍മനം സാജന്‍ , പി ആര്‍ സുമേരന്‍(പിആര്‍ഒ) എന്നിവരാണ് ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍.

click me!
Last Updated Dec 6, 2021, 11:06 PM IST
click me!