പാ രഞ്ജിത്തിനൊപ്പം കാളിദാസ് ജയറാം; 'പ്രണയ രാഷ്ട്രീയ'വുമായി'നച്ചത്തിരം നഗർഗിരത്ത്'

By Web TeamFirst Published Jul 6, 2022, 9:31 PM IST
Highlights

ദുഷാര വിജയൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'നച്ചത്തിരം നഗർഗിരത്ത്' (Natchathiram Nagargirathu) എന്നാണ് ചിത്രത്തിന്റെ പേര്. 'പ്രണയം രാഷ്ട്രീയമാണ്' എന്ന കുറിപ്പോടെയാണ് പാ രഞ്ജിത്ത് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ നടൻ കാളിദാസ് ജയറാമും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ദുഷാര വിജയൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നതെന്നാണ് സൂചനകൾ. തെൻമയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുമ്പേ പൂർത്തിയാക്കിയിരുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. 

Love is Political! , My next directorial, coming soon to cinemas near you. pic.twitter.com/ss1oRNf6HQ

— pa.ranjith (@beemji)

ഇന്ത്യൻ സൂപ്പർ ഹീറോ ബി​ഗ് സ്ക്രീനിൽ; 'ശക്തിമാൻ' ആകാൻ രൺവീർ സിംഗ് ?

ക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ഹീറോ 'ശക്തിമാന്‍'(Shaktimaan Movie) വെള്ളിത്തിരയിൽ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ നടൻ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ കഥാപാത്രം ബി​ഗ് സ്ക്രീനിൽ അവതരിപ്പിക്കുന്നത് രൺവീർ സിങ്ങാണെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്. 

രൺവീർ ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇന്ത്യക്കാരുടെ എക്കാലത്തേലും പ്രിയ സൂപ്പർ ഹീറോയെ ബി​ഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോൾ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. 

'നമ്പി നാരായണൻ, നിഷ്കളങ്കർക്ക് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളുടെ പ്രതീകം': 'റോക്കട്രി'യെ കുറിച്ച് ജലീൽ

ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു 'ശക്തിമാൻ' സംപ്രേഷണം ചെയ്‍തത്. ശക്തിമാൻ ബിഗ് സ്‍ക്രീനേലക്ക് എത്തിക്കാൻ ബ്ര്യൂവിംഗ് തോട്‍സ് പ്രൈവറ്റ് ലിമിറ്റഡും ഭീഷ്‍ം ഇന്റര്‍നാഷണലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സോണി ഇന്റര്‍നാഷണല്‍ നേരത്തെ അറിയിച്ചിരുന്നു.

click me!