സൗബിൻ-നവ്യ കോമ്പോയിൽ 'പാതിരാത്രി'; ചിത്രീകരണം പൂർത്തിയായി

Published : Nov 21, 2024, 06:24 PM IST
സൗബിൻ-നവ്യ കോമ്പോയിൽ 'പാതിരാത്രി'; ചിത്രീകരണം പൂർത്തിയായി

Synopsis

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു.

കൊച്ചി: പ്രേക്ഷക - നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന 'പാതിരാത്രി' എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ - ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് - ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ - ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ , മേക്കപ്പ് - ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം - ലിജി പ്രേമൻ , സ്റ്റിൽസ് - നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ .

സൗബിൻ ഷാഹിര്‍ രജനികാന്ത് നായകനായി എത്തുന്ന കൂലിയില്‍ പ്രധാന വേഷത്തിലാണ ്എത്തുന്നത്. ഒപ്പം മലയാളത്തിലും മികച്ച പ്രൊജക്ടുകളുടെ ഭാഗമാണ് സൗബിന്‍.  രതീന പി ടിയുടെ ആദ്യ ചിത്രം പുഴു സോണി ലിവിലൂടെ ഒടിടിയായാണ് റിലീസായത്. 

പുരസ്കാര പ്രഭയിൽ 'ആടുജീവിതം'; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര നേട്ടം

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡിക്ക് റിലീസ് ഡേറ്റായി

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്