മലയാളികളുടെ തമിഴ് ചിത്രം; 'പകല്‍ കനവ്' നവംബറില്‍ തിയറ്ററുകളിലേക്ക്

Published : Oct 22, 2025, 07:16 PM IST
pakal kanavu tamil movie by malayalees to be released on november

Synopsis

മലയാളിയായ ഫൈസൽ രാജ് സംവിധാനം ചെയ്യുന്ന 'പകൽ കനവ്' എന്ന പുതിയ തമിഴ് സസ്പെൻസ് ത്രില്ലർ ചിത്രം ഉടൻ റിലീസിനെത്തുന്നു.

മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം 'പകൽ കനവ്' തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ അടുത്ത മാസം റിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ ഒരു കൂട്ടം മലയാളികൾ ഒരുമിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറെ പുതുമയുള്ള ചിത്രമാണ് പകൽ കനവ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. മലയാളികളുടെ പ്രിയതാരം ഷക്കീലയും ഈ സിനിമയിൽ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ഏറെ പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.

രചന, സംവിധാനം ഫൈസൽ രാജ് , നിർമ്മാണം ജാസ്മിൻ ഫിലിംസ് ഇൻ്റർനാഷണൽ. ഫൈസൽ രാജ്, കാരാട്ടേ രാജ, കൂൾ സുരേഷ്, വിമൽ രാജ്, ഷക്കീല, കൃഷ്‌ണേന്ദു, ആതിര സന്തോഷ്‌ തുടങ്ങിയവരാണ് അഭിനേതാക്കൾ. ക്യാമറ ജോയ് ആന്റണി, എഡിറ്റർ-എസ്. കൃഷ്ണജിത്, സംഗീതം, ബി ജി എം സുരേഷ് നന്ദൻ, കല ബൈജു വിധുര, ചമയം അനുപ് സാബു, പ്രകാശ്, സ്റ്റുഡിയോ മൂവിയോള കൊച്ചി, വി എഫ് എക്സ് ഹുസൈൻ, വസ്ത്രാലങ്കാരം ബിനേഷ് ആലതി, ചന്ദ്രൻ ചെറുവണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ. ബി, എക്സിക്യൂട്ടീവ് അമാനുള്ള, കളറിസ്റ്റ് ഹുസൈൻ, അബ്‌ദുൾ ഷുക്കൂർ, ശബ്ദം, എഫക്ട്സ്, മിക്സിങ് കൃഷ്ണജിത്, വിജയൻ, പിആർ ഒ പി. ആർ. സുമേരൻ, അസോ: ഡയറക്ടർ എസ്. മണികണ്ഠൻ, അസിസ്റ്റന്റ് ഡയറക്ടർ അജീഷ് കുമാർ എസ്, ഡിസൈൻ വെങ്കട്ട് ആർ. കെ, സംഘട്ടനം വേലായുധ പാണ്ഡ്യന്‍, സ്റ്റിൽസ് പ്രശാന്ത്, ഓഡിയോ ലേബൽ ട്രാക്ക് മ്യൂസിക്ക് ഇന്ത്യ എന്നാവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ