
നവാഗതനായ ലിജു മിത്രൻ മാത്യു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കലാം സ്റ്റാൻഡേർഡ് 5 ബി'യുടെ ട്രെയിലർ റിലീസ് ചെയ്തു. 90കളുടെ കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ താരം ടോം ജേക്കബ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന സിനിമയാണ് കലാം സ്റ്റാൻഡേർഡ് 5 ബി.
ആൻമരിയ പ്രസന്റേഷൻസും ലാൽജി ക്രിയേഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. 1999–2005 കാലയളവിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷൻ സീരിയൽ പകിട പകിട പമ്പരത്തിന്റെ സൃഷ്ടാവാണ് ടോം ജേക്കബ്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലർത്തിയ സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ , സംഭാഷണം ക്യാമറ, എഡിറ്റിങ്ങ് എന്നിവ സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിന്റെ സംസ്കാരവും രീതികളും തന്റെ മക്കളിലൂടെയും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ കഥ. എന്നാൽ ‘സിഎഎ’യുടെ വരവോടുകൂടി ഇവരുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് സിനിമ പറയുന്നത്. ഭിന്നതയും, മത വൈരങ്ങളും തുടരുന്ന വര്‍ത്തമാന കാലത്തിന്റെ നേർ ചിത്രം കൂടിയാണ് ഈ സിനിമ.
മധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ ടോം ജേക്കബ്,ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ, ജോബി കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അഭിനയിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ്: അജിത്ത് എബ്രഹാം, ലിജു ജോയ്, മ്യൂസിക്ക്: പിജെ, ആർട്ട്: മെബിൻ മോൻസി, ലിന്റോ തോമസ് ലൈവ് സൗണ്ട്: അബിഹേൽ, മേക്കപ്പ്: മനീഷ് ബാബു, കളറിസ്റ്റ്: ജിതിൻ കുമ്പുക്കാട്ട്, അസോ. ഡയറക്ടർ: ശിവക്ക് നടവരമ്പ്, അസിസ്റ്റന്റ് ഡയറക്ടർ: നിവിൻ ബാബു, വസ്ത്രാലങ്കാരം: സത്യനാഥ്, മാനേജർ: ജീതേന്ദ്ര പവാർ , ഫൈനാൻസ് കൺട്രോളർ: ടെസ്സി തോമസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ജസ്റ്റ് ലുക് ലൈക്ക് എ വൗ; ബ്ലാക്കിൽ അതീവ ഗ്ലാമറസായി അഹാന
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ